ആഗസ്റ്റ് 10 ലെ തപാൽ പണിമുടക്കിന് ഐക്യദാർഢ്യം
തപാൽ മേഖലയെ സ്വകാര്യവത്കരിച്ച് കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടികൾക്കെതിരെ തപാൽ മേഖലയിലെ ജീവനക്കാർ ആഗസ്റ്റ് 10 ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്യ്തിരിക്കുകയാണ്.
സേവ് പോസ്റ്റൽ സർവ്വീസ് എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് FSETO യുടെ നേതൃത്വ ത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ഹെഡ് പോസ്റ്റാഫീസുകൾക്കു മുന്നിൽ പ്രകടനം നടത്തി
തൃശൂർ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം K V പ്രഫുൽ ഉദ്ഘാടനം ചെയ്യ്തു.
ഡോ. സതീശൻ (KGOA) അദ്ധ്യക്ഷനായി
സുധീഷ് (KGNA) പ്രകടനത്തിന് അഭിവാദ്യം ചെയ്യതു.