തപാൽ മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ തപാൽ മേഖലയിലെ ജീവനക്കാർ ആഗസ്റ്റ് 10 ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ധ്യാപകരും ജീവനക്കാരും FSETOനേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ ഹെഡ് പോസ്റ്റ് ഓഫീസുകളിലേക്ക് പ്രകടനം നടത്തി. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടി കെ.ജി.ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി.സി. ഷജീഷ് കുമാർ , ജില്ലാ പ്രസിഡന്റ് സജീഷ് നാരായണൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജിതേഷ് ശ്രീധർ താമരശ്ശേരിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മറ്റി അംഗം എൻ ലിനീഷ് എന്നിവർ സംസാരിച്ചു.