താല്‍ക്കാലിക തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി ലഭ്യമാക്കുക, പൊതു സ്ഥലംമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക, അശാസ്ത്രീയമായ വര്‍ക്കിംഗ് അറേഞ്ച്മെന്റ് നിര്‍ത്തലാക്കുക, വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ. ജി. ഒ. യൂണിയന്റെ ആഭിമുഖ്യത്തിൽ
ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ്, കലക്ട്രേറ്റ്, താലൂക്ക് ഓഫീസുകള്‍ക്ക് മുന്നിൽ പ്രകടനം നടത്തി.
കണ്ണൂരിൽ പ്രകടനം കളക്ടറേറ്റിൽ നിന്നാരംഭിച്ച് താലൂക്ക് ഓഫീസ് ചുറ്റി കളക്ടറേറ്റിൽ സമാപിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ. രതീശൻ, പ്രസിഡന്റ് കെ.വി. മനോജ് കുമാർ, എ. എം. സുഷമ, പി. പി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
പയ്യന്നൂർ താലൂക്ക് ഓഫീസിനു മുമ്പിൽ നടന്ന പ്രകടനത്തിൽ എം. അനീഷ് കുമാർ, എം. രേഖ എന്നിവരും തളിപ്പറമ്പിൽ ടി. സന്തോഷ് കുമാർ, ടി. പ്രകാശൻ, കെ. ജയപ്രകാശ്, ശ്യാമള കൂവോടൻ, സി. ഹാരിസ് എന്നിവരും സംസാരിച്ചു.
തലശ്ശേരി താലൂക്ക് ഓഫീസിനു മുമ്പിൽ ടി. എം. സുരേഷ് കുമാർ, ജയരാജൻ കാരായി, സനീഷ് കുമാർ. ടി.പി. എന്നിവരും ഇരിട്ടിയിൽ പി.എ. ലനിഷ്, ഷാജി മാവില എന്നിവരും സംസാരിച്ചു.
