കളക്ട്രേറ്റ് – താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പില്‍ എന്‍.ജി.ഒ. യൂണിയന്‍ പ്രകടനം നടത്തി. താല്‍ക്കാലിക തസ്തികകള്‍ക്ക് തുടര്‍ച്ചനുമതി ലഭ്യമാക്കുക, പൊതു സ്ഥലം മാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക, അശാസ്ത്രീയമായ വര്‍ക്കിംഗ് അറേജ്മെന്റ് നിര്‍ത്തലാക്കുക, വില്ലേജുകളിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കളക്ട്രേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവയ്ക്ക് മുമ്പില്‍ പ്രകടനവും ,പൊതുയോഗവും സംഘടിപ്പിച്ചു. വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്ക് ഓഫീസിനു മുമ്പില്‍ നടന്ന യോഗം യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കളക്ടേറ്റിനു മുമ്പില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. സു. ബത്തേരി താലൂക്ക് ഓഫീസിനു മുമ്പില്‍ നടന്ന യോഗം യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് വി.ജെ. ഷാജി ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ഓഫീസിനു മുമ്പില്‍ നടന്ന യോഗം യൂണിയന്‍ ജില്ലാ ട്രഷറര്‍ കെ.എം.നവാസ് ഉദ്ഘാടനം ചെയ്തു.