സെപ്റ്റംബർ 1 ലോകസമാധാന ദിനത്തിൻറെ ഭാഗമായി വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ്റെ അഹ്വാന പ്രകാരം
കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി തെരുവോര ക്യാൻവാസ് സംഘടിപ്പിച്ചു.
തൃശ്ശൂർ താലൂക്ക് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങ്
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി വരദൻ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ സ്വാഗതം ആംശംസിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ അഭിവാദ്യം ചെയ്യ്തു സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് എം കെ ബാബു നന്ദി പ്രകാശിപ്പിച്ചു.