തൊടുപുഴ: തൊടുപുഴയിൽ മുണ്ടേക്കല്ലിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നും നിലവിലുള്ള സിവിൽ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പതാക ഉയർത്തി. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോ. സെക്രട്ടറി കെ എസ് സുമിത്ത് രക്തസാക്ഷി പ്രമേയവും,ജോ സെക്രട്ടറി കെ സന്തോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി കെ എസ് ഷിബുമോൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അൻസൽ അബ്ദുൽസലാം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.

സി. ജി. സന്തോഷ് (പോളിടെക്നിക് കോളേജ്, മുട്ടം ),എ എസ് ജാഫർഖാൻ(പി എച്ച് സി, മുട്ടം ), രതീഷ് രാജ് (ജി എച്ച് ഡി നെടിയശാല), എം എസ് ഷാജിമോൻ (ജില്ലാ കോടതി, മുട്ടം) ജെസ്സി ജോസഫ് (ബ്ലോക്ക് ഓഫീസ് തൊടുപുഴ), രതീഷ് കുമാർ( ജി എസ് ടി തൊടുപുഴ) വൈശാഖൻ ( ജില്ലാ പ്രൊബേഷനറി ഓഫീസ്, തൊടുപുഴ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി എൻ കെ ജയദേവി (പ്രസിഡന്റ് )കെ കെ ഷാഹുൽ,എ എസ് ആശ (വൈസ് പ്രസിഡന്റ്മാർ )കെ എസ് ഷിബുമോൻ (സെക്രട്ടറി )കെ സന്തോഷ്, പി എസ് സനോജ് (ജോ. സെക്രട്ടറിമാർ )അൻസൽ അബ്ദുൽസലാം(ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.