ദ്രോഹ നയങ്ങള്‍ക്ക്‌ താക്കീതായി പതിനായിരങ്ങൾ അണിചേർന്ന
ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രാജ്ഭവൻ/ ജില്ലാമാര്‍ച്ച്‌

സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതുമായ കേന്ദ്രസര്‍ക്കാര്‍ നയ
ങ്ങള്‍ക്കെതിരായ ശക്തമായ താക്കീതായി ജീവനക്കാരുടെയും അധ്യാപകരുടെയും രാജ്ഭവന്‍ /ജില്ലാ മാര്‍ച്ച്‌
മാറി. പി..എഫ്‌.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക; സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്ന കേന്ദ്ര സർക്കാർ നയങ്ങള്‍
തിരുത്തുക, ഫെഡറലിസം സംരക്ഷിക്കുക, ദേശീയവിദ്യാഭ്യാസനയം പിന്‍വലിക്കുക, സര്‍വ്വകലാശാലകളുടെ
ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, വര്‍ഗ്ഗീയതയെ ചെറുക്കുക, കേരള
സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌ പ്രക്ഷോഭത്തിന്റെ
ഭാഗമായി ഉയര്‍ത്തിയത്‌. രാജ്ഭവനിലും ജില്ലാ കേന്ദ്രങ്ങളിലുമായി പതിനായിരക്കണക്കിന്‌
ജീവനക്കാരും അദ്ധ്യാപകരും മാര്‍ച്ചില്‍ പങ്കെടുത്തു. തിരുവനന്തപുരത്ത്‌ നടന്ന ധര്‍ണ്ണ സി.ഐ.ടി.യു.
സംസ്ഥാന ട്രഷറര്‍ പി.നന്ദകുമാര്‍ എം എൽ എ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജനറല്‍ കണ്‍വീനര്‍ എം.എ.അജിത്കുമാറും
ചെയര്‍മാന്‍ എന്‍.ടി. ശിവരാജനും ധര്‍ണ്ണയെ അഭിവാദ്യം ചെയ്തു.
രാജ്യത്തെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സാധാരണക്കാര്‍ക്കും വാര്‍ദ്ധക്യകാലസുരക്ഷ
നല്‍കാന്‍ ഉതകുന്ന തരത്തില്‍ നിശ്ചിതആനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍ സംവിധാനത്തിനായി ദീര്‍ഘ
കാല യോജിച്ച പോരാട്ടങ്ങള്‍ അനിവാര്യമായ രാഷ്ട്രീയ സാഹചര്യമാണ്‌ രാജ്യത്തുള്ളതെന്ന്‌ മാര്‍ച്ച്‌ ഉദ്ഘാ
ടനം ചെയ്തുകൊണ്ട്‌ പി.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ എസ്‌.ആര്‍.സന്തോഷ്‌ (കാസര്‍ഗോഡ്‌), സി.സി.വിനോദ്കുമാര്‍
(കണ്ണൂര്‍), ടി.പി.ഉഷ (വയനാട്‌), എം.വി.ശശിധരന്‍ (കോഴിക്കോട്‌), ഡോ.എം.എ.നാസര്‍ (മലപ്പുറം), എം.
കെ.നൗഷാദലി (പാലക്കാട്‌), ഡോ.എസ്‌.ആര്‍.മോഹനചന്ദ്രന്‍ (തൃശ്ശൂര്‍), എന്‍.നിമല്‍രാജ്‌ (എറണാകുളം),
കെ.വി.ബെന്നി (ഇടുക്കി),ബി.അനില്‍കുമാര്‍ (കോട്ടയം), പി.സുരേഷ്‌ (ആലപ്പുഴ), നാഞ്ചല്ലൂര്‍ ശശികുമാര്‍
(പത്തനംതിട്ട), ആര്‍.സാജന്‍ (കൊല്ലം) എന്നിവർ ജില്ലകളില്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത്‌ നടന്ന മാര്‍ച്ചിലും
ധര്‍ണ്ണയിലും കെ.ജി.ഒ.എ. സംസ്ഥാന ട്രഷറര്‍ പി.വി.ജിന്‍രാജ്‌ കെ.എസ്‌.ഇ.എ.ജനറല്‍ സെക്രട്ടറി കെ.
എന്‍.അശോക്‌ കുമാര്‍, കെ.ജി.എന്‍.എ. ജനറല്‍ സെക്രട്ടറി റ്റി. സുബ്രഹ്മണ്യന്‍,പി.എസ്‌.സി. എംപ്ലോയീസ്‌
ജനറല്‍ സെക്രട്ടറി ജയകുമാര്‍, കെ.എല്‍.എസ്‌.എസ്‌.എ. ജനറല്‍ സെക്രട്ടറി സതികുമാര്‍, എന്‍.ജി.ഒ. അസോ
സിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.വി.ഗിരീഷ്‌, ഇ.റ്റി.സി. സംസ്ഥാന പ്രസിഡന്റ്‌ അജിത്ത്‌ കടക്കാവൂര്‍,
എന്‍.ജി.ഒ. സെന്റര്‍ സംസ്ഥാന സെക്രട്ടറി സുനില്‍കുമാര്‍, കെ.എന്‍.ടി.ഇ.ഒ. സംസ്ഥാന സെക്രട്ടറി എന്‍.സ
ത്യാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ചും ധര്‍ണ്ണയും വന്‍വിജയമാക്കിത്തീര്‍ത്ത മുഴുവന്‍ ജീവനക്കാരേയും അദ്ധ്യാപകരേയും ആക്ഷന്‍
കൗണ്‍സില്‍ ഓഫ്‌ സ്റ്റേറ്റ്‌ എംപ്ലോയീസ്‌ & ടീച്ചേഴ്‌സ്‌ ചെയര്‍മാന്‍ എന്‍.ടി.ശിവരാജനും ജനറല്‍ കണ്‍വീനര്‍
എം.എ.അജിത്കുമാറും അഭിവാദ്യം ചെയ്തു.