പണിമുടക്കവകാശ സംരക്ഷണം – 110 കേന്ദ്രങ്ങളിൽ ജനാധിപത്യസംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു
പണിമുടക്കവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ഓഫീസ് കോംപ്ലക്സുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് 110 ഇടങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു. ജനജീവിതം ദുരിതമാക്കുന്നതും തൊഴിലവകാശങ്ങൾ കവരുന്നതുമായ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ തൊഴിലാളികളും സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുവാൻ പാടില്ലായെന്ന ജനാധിപത്യവിരുദ്ധമായ സമീപനമാണ് നീതിന്യായ സംവിധാനങ്ങളിൽ നിന്നടക്കം ഉണ്ടാകുന്നത്. മാർച്ച് 28, 29 തീയ്യതികളിൽ നടന്ന ദേശീയ പണിമുടക്ക് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മേഖലയിലും കൊച്ചി ഓയിൽ റിഫൈനറി, പാലക്കാട് ബെമൽ, കാക്കനാട് പ്രത്യേക വ്യവസായ മേഖല എന്നിവിടങ്ങളിലും നിരോധിച്ചു കൊണ്ട് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് ഇതിന്റെ ഭാഗമായാണ്.
ആഗോളവത്കരണ നവലിബറൽ നയങ്ങൾ ഭ്രാന്തമായ ആവേശത്തോടെ നടപ്പാക്കുന്ന കേന്ദ്രസർക്കാർ നടപടികളുടെ ഭാഗമായി രാജ്യത്തെ എല്ലാ പൊതുസ്വത്തുക്കളും സ്വദേശിയും വിദേശിയുമായ കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണ്. തൊഴിലാളി അനുകൂലമായിരുന്ന തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തത് വഴി തൊഴിലാളികളെ യഥേഷ്ടം ചൂഷണം ചെയ്യാൻ കോർപ്പറേറ്റുകൾക്ക് അവസരം കൈവന്നിരിക്കുന്നു. ഇത്തരം നടപടികൾക്കെതിരെ ഉയർന്നുവരുന്ന തൊഴിലാളിവർഗ്ഗ പ്രക്ഷോഭങ്ങളെ കേന്ദ്രസർക്കാർ അവഗണിക്കുകയാണ്. പണിമുടക്കടക്കമുള്ള പ്രക്ഷോഭങ്ങളെ നിരോധിക്കുന്ന നീതിന്യായ സംവിധാനങ്ങളുടെ സമീപനവും ജനാധിപത്യവിരുദ്ധമാണ്. തൊഴിലാളി പ്രക്ഷോഭങ്ങളെ അപഹസിക്കുന്ന സമീപനമാണ് ഒരു കൂട്ടം മാദ്ധ്യമങ്ങളും സ്വീകരിക്കുന്നത്. ജനാധിപത്യത്തിന്റെ സംരക്ഷകരാകേണ്ട സംവിധാനങ്ങളാകെ ജനാധിപത്യവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ സമീപനങ്ങൾ സ്വീകരിക്കുന്നതിനെതിരെ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സുകളിൽ വിവിധ കേന്ദ്രങ്ങളിലായി നൂറു കണക്കിന് ജീവനക്കാർ പങ്കെടുത്തു.
എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ റ്റി.ആർ. മഹേഷ് കുമാർ, എസ്. സബിത, ജി.കെ. ഹരികുമാർ, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം. രാജ, എ.കെ.ജി.സി.റ്റി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജയരാജ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ. കൃഷ്ണകുമാർ, ജി. ജയകുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ, ജില്ലാ ട്രഷറർ ബി. സുജിത്, കെ.എസ്.റ്റി.എ. ജില്ലാ സെക്രട്ടറി ബി. സജീവ്, പ്രസിഡന്റ് സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.ബി. ഷൈലേഷ് കുമാർ, എം.എസ്. ഷിബു, കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് മിനിമോൾ, കെ.എം.സി.എസ്.യു. ജില്ലാ സെക്രട്ടറി എസ്. പ്രദീപ്, പ്രസിഡന്റ് റ്റി.ജി. രേഖ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി. വിനോദ്, എം. മുരുകൻ, പി.എസ്.സി.സി.ഇ.യു. ജില്ലാ സെക്രട്ടറി ജെ. അനീഷ്, എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജെ. രതീഷ് കുമാർ, എസ്. ഷാഹിർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എസ്. ബിജു, പി. മിനിമോൾ, കെ.എസ്.റ്റി.എ. ജില്ലാ വൈസ് പ്രസിഡന്റ് എൻ. വസന്ത്, കെ.ജി.ഒ.എ. ജില്ലാ ജോയിന്റ് സെക്രട്ടറി എ.ആർ. രജേഷ്, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സൗമ്യ ഗോപാലകൃഷ്ണൻ, എം. പ്രദീപ് കുമാർ, ഷിബു, സമരസമിതി ജില്ലാ കൺവീനർ ആർ. രാജീവ് കുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഗങ്ങളായ എ. ഗ്രേഷ്യസ്, വി. ശശിധരൻ പിള്ള, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. വിനോദ്, ജില്ലാ പ്രസിഡന്റ് സി. മനോജ് കുമാർ, ജില്ലാ ട്രഷറർ കെ.ബി. അനു, എ.കെ.എസ്.റ്റി.യു. സംസ്ഥാന പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ, സമരസമിതി ജില്ലാ ചെയർമാൻ കെ.എസ്. ഷിജുകുമാർ, എ.കെ.എസ്.റ്റി.യു. ജില്ലാ സെക്രട്ടറി പിടവൂർ രമേശ്, ജില്ലാ പ്രസിഡന്റ് എൻ. ബിനു, ജില്ലാ ട്രഷറർ റ്റി. കിഷോർ, കെ.ജി.ഒ.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. കെ.ജി. പ്രദീപ്, കെ.ജി.ഒ.എഫ്. ജില്ലാ പ്രസിഡന്റ് സജികുമാർ, ജില്ലാ സെക്രട്ടറി പി. ജയശ്ചന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി. പ്രേം, ആർ. ഷാജി, ആർ. രതീഷ് കുമാർ, എം.എം. നിസ്സാമുദ്ദീൻ, ഖുശീ ഗോപിനാഥ്, എസ്.ആർ. സോണി, സി. രാജേഷ്, കെ. ജയകുമാർ, സൂസൻ തോമസ്, കെ.സി. റൻസിമോൾ, ഏരിയാ സെക്രട്ടറിമാരായ കെ.ആർ. ശ്രീജിത്, എസ്. സുഭാഷ് ചന്ദ്രൻ, എൻ. രതീഷ്, എം. ഷഹീർ, എസ്. സുജിത്, റ്റി.എം. മുഹമ്മദ് ഇസ്മയിൽ, ഏരിയാ പ്രസിഡന്റ് എം. കലേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി. സജികുമാർ, പി.എൻ. മനോജ്, ആർ. അനിൽ കുമാർ, ഐ. അൻസർ, ബി. കൃഷ്ണദാസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. അനന്തൻ പിള്ള, ജെ. ജയലക്ഷ്മി, എ. മുംതാസ് ബീവി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.