ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, അധ്യാപക സർവീസ് സംഘടന സമരസമിതി
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
2022 മാർച്ച് 28 29 തീയതികളിൽ നടത്തിയ ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടക്കിയ കോടതി ജീവനക്കാരെ എതിരെ സ്വീകരിച്ച അച്ചടക്ക നടപടിയിൽ പിൻവലിക്കുക, പണിമുടക്ക് അവകാശം സംരക്ഷിക്കുക
എന്ന മുദ്രവാക്യമുയർത്തി
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, അധ്യാപക സർവീസ് സംഘടന സമരസമിതി യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.
അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ
 ആക്ഷൻ കൗൺസിൽ കൺവീനർ E നന്ദകുമാർ സ്വാഗതം പറഞ്ഞു, സമരസമിതി കൺവീനർ U കബീർ അധ്യക്ഷം വഹിച്ചു. കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം K V പ്രഫുൽ ഉൽഘാടനം ചെയ്തു, ജോയിന്റ് കൌൺസിൽ ജില്ലാ പ്രസിഡന്റ് പ്രസാദ് നന്ദി പ്രകാശിപ്പിച്ചു.