Kerala NGO Union

 

നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് സിവില്‍ സര്‍വീസ് ഭീഷണി നേരിടുമ്പോള്‍ കേരളത്തില്‍ സിവില്‍ സര്‍വീസ് സംരക്ഷിക്കപ്പെടുന്നത് ഇടതുപക്ഷ സര്‍ക്കാരിന്‍റെ ജനപക്ഷ നയങ്ങളുടെ കരുതല്‍ കൊണ്ടാണ്.  സംസ്ഥാന സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിജകരമായി നടപ്പാക്കുന്നതിന് പര്യാപ്തമായ ജനപക്ഷ സിവില്‍ സര്‍വീസിനായി അണിചേരാന്‍ എല്ലാ ജീവനക്കാരോടും എന്‍.ജി.ഒ. യൂണിയന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം അഭ്യര്‍ത്ഥിച്ചു.പത്തനംതിട്ട അബാൻ ടവർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് തുടക്കം കുറിച്ച്  ജില്ലാ പ്രസിഡണ്ട്   എസ്.ബിനു പതാക ഉയർത്തി. രക്തസാക്ഷി  മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സമ്മേളനം മുന്‍ എം.എല്‍.എ. രാജു എബ്രഹാം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എസ്.ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി സുഗതൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി ബിനുകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  ജി.അനീഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും ആദര്‍ശ് കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ ബി.വി.സുജമോള്‍ (സിവിൽ സ്റ്റേഷൻ), യു സ്മിത (അടൂർ), ആര്‍.സീതാലക്ഷ്മി (തിരുവല്ല), ജി.ലേഖ (ടൌൺ), പി.എന്‍.ബിനിമോള്‍ (റാന്നി), എസ്.സുഗന്ധി (കോന്നി), എം.അനൂപ് ഫിലിപ്പ് (മല്ലപ്പള്ളി) എന്നിവർ പങ്കെടുത്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ.വസന്ത സംഘടനാ റിപ്പോർട്ട്  അവതരിപ്പിച്ചു. തുടർന്ന് ചർച്ചയിൽ രശ്മി ബി. ഗോപാല്‍ (സിവിൽ സ്റ്റേഷൻ), ആര്‍.രാജി (അടൂർ), ശങ്കര്‍ ദത്തന്‍ (തിരുവല്ല), ടി.ആര്‍.ഹലീലുള്ള ഖാന്‍ (ടൌൺ), വി.പി.മായ (റാന്നി), എന്‍.അനില്‍കുമാര്‍ (കോന്നി), കെ.കെ.രമണി (മല്ലപ്പള്ളി) എന്നിവർ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി.അനില്‍കുമാര്‍ മറുപടി നൽകി .

ജില്ലാ ഭാരവാഹികൾ :  എസ് ബിനു (പ്രസിഡന്‍റ്), ഡി സുഗതൻ (സെക്രട്ടറി), ആർ പ്രവീൺ, എൽ  അഞ്ജു (വൈസ് പ്രസിഡന്‍റുമാർ), ജി അനീഷ് കുമാർ, ആദർശ് കുമാർ (ജോയിന്‍റ് സെക്രട്ടറിമാർ), ജി ബിനുകുമാർ (ട്രഷറർ).

സെക്രട്ടറിയേറ്റ് അംഗങ്ങൾ : പി ബി മധു, കെ രവിചന്ദ്രൻ, എം പി ഷൈബി, എസ് നൗഷാദ്, വി പി തനൂജ, കെ ശ്രീനിവാസൻ, കെ ഹരികൃഷ്ണൻ, ടി.കെ.സജി.

ജില്ലാ കമ്മിറ്റി അംഗങ്ങൾ : ടി ആർ ബിജുരാജ്, സാബു  ജോർജ്, കെ രാജേഷ്, വി ഉദയകുമാർ, അനാമിക ബാബു, പി ജി ശ്രീരാജ്, ബി സജീഷ്, കെ എം ഷാനവാസ്, സി.എല്‍.ശിവദാസ്, പി എൻ  അജി, എസ് ശ്രീകുമാർ, എം വി സുമ, ബിനു ജി തമ്പി, എം.എസ്.വിനോദ്, കെ സജികുമാർ, ഒ ടി ദിപിൻദാസ്, ജെ പി ബിനോയ്, ബി വിനോദ്‌കുമാർ, എസ് ശ്രീലത, കെ സതീഷ്‌കുമാർ, ഐ.ദില്‍ഷാദ്, കെ സഞ്ജീവ്

ഓഡിറ്റേഴ്‌സ് : എം പി രാജശ്രീ, കെ സന്തോഷ്, എം.അനൂപ് ഫിലിപ്പ്

വനിതാ സബ്‌കമ്മിറ്റി : എം വി സുമ (കൺവീനർ) സി എസ് സൌ‍മ്യ, റുബീന കരീം (ജോ . കൺവീനർമാർ)