ജൂൺ 15 മുതൽ സപ്തംബർ 30 വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഫയൽ തീർപ്പാക്കൽ
പരിപാടിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ചയും തുറന്ന് പ്രവർത്തിച്ചു. ജില്ലാ കലക്ടറേറ്റ് ഉൾപ്പെടെ ജില്ലയിലെ 809 ഓഫീസുകളിലായി 3708 ജീവനക്കാർ ഹാജരായി. 5666 ഫയലുകളിൽ തീർപ്പുകൽപ്പിച്ചു. കണ്ണൂർ ജില്ലാ കലക്ടറേറ്റിൽ 120 ജീവനക്കാർ ഹാജരായി. ജില്ലാ കലക്ടർ, എ.ഡി.എം എച്ച്.എസ്.എന്നിവർ എല്ലാ സെക്ഷനുകളും സന്ദർശിച്ച് ഫയൽ അദാലത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി .പയ്യന്നൂർ താലൂക്കിലെ ആലപ്പടമ്പ് വില്ലേജിൽ താമസിക്കുന്ന ശ്രീമതി ഗിരിജയ്ക്ക് പട്ടയം ലഭിക്കുന്നതിനുള്ള ഓഫർ ലെറ്റർ ജില്ലാ കലകർ നേരിട്ട് കൈമാറി. കലക്ട്രേറ്റ് കൂടാതെ ജില്ലാ കേന്ദ്രത്തിലെ പ്രധാന ഓഫീസുകളായ ജില്ലാ പഞ്ചായത്ത്, സി.ഡി.പി.ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫീസ്, കണ്ണൂർ താലൂക്ക് ഓഫീസ്, ജില്ലാ ട്രഷറി, വിദ്യാഭ്യാസ ഉപഡയരക്ടറുടെ ഓഫീസ്, സഹകരണ ജോയിൻ്റ് രജിസ്ട്രാർ ഓഫീസ്, ഇക്കണോമിക്‌സ് ആൻ്റ് സ്റ്റാറ്റിറ്റിക്സ്, തുടങ്ങിയ ഓഫീസുകളിൽ ഭൂരിഭാഗം ജീവനക്കാരും ഹാജരായി.. കണ്ണൂർ കേന്ദ്രത്തിൽ കൂടാതെ പയ്യന്നൂർ, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി സിവിൽ സ്റ്റേഷനുകളും മറ്റ് പ്രധാന ഓഫീസുകളും നല്ല ഹാജരോടു കൂടി പ്രവർത്തിച്ചു..
ഫയൽ തീർപ്പക്കലിന്റെ ഭാഗമായി അവധി ദിവസം ജോലിക്കെത്തിയ മുഴുവൻ ജീവനക്കാർക്കും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജില്ലാ കൺവീനർ എൻ.സുരേന്ദ്രൻ അധ്യാപക സർവ്വീസ് സംഘടന സമരസമിതി കൺവീനർ സിജു.പി.തോമസ് എന്നിവർ നന്ദി അറിയിച്ചു.