ബോണസ്സ് അനുവദിച്ചതിൽ ജീവനക്കാരും, അധ്യാപകരും എഫ്.എസ്.ഇ. ടി.ഒ യുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.

                 സംസ്ഥാന ജീവനക്കാർക്കും, അധ്യാപകർക്കും ബോണസ്സ്, ഉത്സവ ബത്ത, അഡ്വാൻസ്‌ എന്നിവ അനുവദിച്ചുകൊണ്ടും, ബോണസ്സ് ആർഹതാ പരിധി ഉയർത്തി കൊണ്ടും ഉത്തരവായി. 4000 രൂപയാണ് ബോണസ്സ് അനുവദിച്ചത്. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രതേക ഉത്സവ ബത്തയായി 2750 രൂപ നൽകും.എല്ലാ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. ബോണസ് അർഹതാ പരിധി ഉയർത്തിയത്തിന്റെ പ്രയോജനം നിരവധി ജീവനക്കാർക്ക് ലഭിക്കും. ബോണസ്സ് അനുവദിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട്‌ എഫ്. എസ്. ഇ. ടി.ഒ യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലും എല്ലാ സ്ഥാപനങ്ങൾക്ക് മുന്നിലും പ്രകടനം നടത്തി.

           സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രകടനം എഫ്.എസ്.ഇ. ടി.ഒ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.