പരിധിയില്ലാതെ എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക; എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം നടത്തി
സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ ജി.കെ. ഹരികുമാർ, എസ്. സബിത, എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി സി. ഗാഥ, എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ്, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, പി.എസ്.സി.ഇ.യു. ജില്ലാ സെക്രട്ടറി ജെ. അനീഷ് എന്നിവർ സംസാരിച്ചു