Kerala NGO Union

ബോണസ് പ്രഖ്യാപനം – എഫ്.എസ്.ഇ.റ്റി.ഒ. ആഹ്ലാദ പ്രകടനം നടത്തി. 

ജീവനക്കാർക്ക് ബോണസും അഡ്വാൻസും അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട്   എഫ്.എസ്.ഇ.ടി.ഒ. യുടെ ആഭിമുഖ്യത്തില്‍ ജീവനക്കാരും അദ്ധ്യാപകരും ആഹ്ലാദ പ്രകടനം നടത്തീ. പ്രതികൂല സാഹചര്യത്തിലും ബോണസിന്റെ അർഹതാപരിധി വർദ്ധിപ്പിക്കാനും പലിശരഹിത അഡ്വാൻതുക പതിനയ്യായിരം രൂപയിൽ നിന്നും ഇരുപതിനായിരം ആയി വർദ്ധിപ്പിക്കാനും  തീരുമാനിച്ചുകൊണ്ടാണ് ഉത്തരവായത്. കൊല്ലം സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രകടനത്തിനു ശേഷമുള്ള യോഗം എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി സി.ഗാഥ ഉദ്ഘാടനം ചെയ്തു. കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി.കെ. ഹരികുമാർ, എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം സി.എസ്.ശ്രീകുമാർ, പി.എസ്.സി. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി അനീഷ്, കെ.എം.സി.എസ്.യു ജില്ലാ പ്രസിഡണ്ട് റ്റി.ജി. രേഖ തുടങ്ങിയവർ സംസാരിച്ചു. കരുനാഗപ്പള്ളിയിൽ കെ.എസ്.റ്റി.എ. സംസ്ഥാന കമ്മിറ്റി അംഗം ആർ. ബി. ശൈലേഷ് കുമാർ,  പുനലൂരിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, കൊട്ടാരക്കരയിൽ  കെ.എസ്.റ്റി.എ. ജില്ലാ വൈസ് പ്രസിഡന്റ് ജി. ബാലചന്ദ്രൻ, പത്തനാപുരത്ത് യൂണിയൻ ഏരിയാ സെക്രട്ടറി മുഹമ്മദ് ഇസ്മയിൽ, കുന്നത്തൂരിൽ  യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പ്രേം  എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. സബിത, യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ. രതീഷ് കുമാർ, എം.എം. നിസാമുദീൻ, എസ്.ആർ സോണി., ഖുശീ ഗോപിനാഥ്, സി.രാജേഷ്, കെ.സി.റൻസി മോൾ എന്നിവർ സംസാരിച്ചു.