മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റം – എൻ.ജി.ഒ യൂണിയൻ പ്രതിഷേധിച്ചു. കേരള എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗമായ എൻ.ടി.സന്തോഷിനെ പ്രതികാര നടപടിയുടെ ഭാഗമായി തൃശൂർ ജില്ലയിലേക്ക് മാനദണ്ഡ വിരുദ്ധമായി സ്ഥലം മാറ്റിയ നടപടിക്കെതിരെ എൻ ജി ഒ യൂണിയൻ വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ കൺസിൽ അംഗമായ എൻ.ടി.സന്തോഷിൻ്റെ ത്യശൂർ ജില്ലയിലേക്കുള്ള സ്ഥലം മാറ്റം.സന്തോഷ് എൻ ടി ജോലി ചെയ്യുന്ന ഡ്രൈവർ തസ്തികയിൽ സീനിയറായ ജീവനക്കാർ നിലവിലുള്ള സാഹചര്യത്തിൽ മാനദണ്ഡ വിരുദ്ധമായി നടത്തിയ സ്ഥലം മാറ്റം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഇടതു സർക്കാരിൻ്റെ നയത്തിനു വിരുദ്ധമായി കൃഷി ഡയറക്ട്രേറ്റിൽ നിന്നും ഇറക്കിയ സ്ഥലം മാറ്റം അടിയന്തിരമായി റദ്ദ് ചെയ്യണമെന്നും എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റി അധിക്യതരോട് ആവശ്യപ്പെട്ടു. വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.