മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. എൻ.ജി.ഒ യൂണിയൻ ജില്ലാകമ്മിറ്റി ആഫീസ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം കളക്ട്രേറ്റിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സ. എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സ. സി.കെ ഷിബു അഭിസംബോധന ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി സ. ബി.സന്തോഷ്, ജില്ലാ പ്രസിഡൻറ് സ. പി.സി. ശ്രീകുമാർ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സഖാക്കൾ എസ്.ഉഷാകുമാരി, എൽ.മായ, പി.സജിത്ത് എന്നിവർ പങ്കെടുത്തു.