കേരളമുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ വെച്ച് യൂത്തകോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഓഫീസ് കേന്ദ്രങ്ങളിലും എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ പ്രകടനം നടത്തി. മലപ്പുറം സിവില്‍സ്റ്റേഷനില്‍ വെച്ച് നടന്ന പ്രകടനം കെ.എസ്.ടി.എ.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍.കെ.ബിനു ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സംസാരിച്ചു.