കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും ഓഫീസ് കോംപ്ലക്സ്കളിലും സ്കൂളുകളിലും പ്രകടനവും പ്രതിഷേധ യോഗവും നടത്തി .കുറച്ചുനാളായി കേരളത്തിൽ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അനാവശ്യവും ജനാധിപത്യവിരുദ്ധവുമായ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിവിൽ സർവീസിനെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ട് കേരളത്തിൽ ജനപക്ഷ വികസന നയം നടപ്പിലാക്കുന്ന സർക്കാരിനെതിരെയും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെയും വ്യാജ പ്രചരണങ്ങൾ നടത്തി അക്രമസമരം അഴിച്ചു വിടാനുള്ള നീക്കം അപലപനീയമാണ്.ഇത് കേരളത്തിന്റെ വികസന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. .പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് മാതൃകാനടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ഒരു അധ്യാപകൻ തന്നെ അക്രമത്തിന് നേതൃത്വം കൊടുത്തു എന്നത് അത്യന്തം ലജ്ജാകരമാണ്. അക്രമത്തിൽ പ്രതിഷേധിച്ചു കൊണ്ട് കണ്ണൂർ കളക്ടറേറ്റിനു മുമ്പിൽ നടന്ന പ്രതിഷേധയോഗം കെ. ജി. ഒ. എ. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ: ഇ. വി. സുധീർ ഉദ്ഘാടനം ചെയ്തു. എഫ്. എസ്. ഇ. ടി. ഒ. ജില്ലാ പ്രസിഡന്റ് പി. വി. പ്രദീപൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.എൻ. സുരേന്ദ്രൻ, എ. രതീശൻ, കെ. ശശിന്ദ്രൻ, പി. ആർ. സ്മിത, കെ. പ്രകാശൻ, ടി. ഒ. വിനോദ് കുമാർ, എന്നിവർ സംസാരിച്ചു
കണ്ണൂരിൽ മറ്റു രണ്ടു കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധ യോഗത്തിൽ ഗോപാൽ കയ്യൂർ, കെ.ഷീബ, കെ.ഷാജി, ടി.വി.പ്രജീഷ്, റുബീസ് കച്ചേരി, ടി. ഷർഫുദ്ദീൻ, പി.അശോകൻ, കെ.പി.വിനോദൻ, പി.എം.മനോജ് കുമാർ, എം.സജീവൻ എന്നിവർ സംസാരിച്ചു..
പയ്യന്നൂരിൽ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന പരിപാടിയിൽ കെ.വി. മനോജ് കുമാർ, എം. അനീഷ് കുമാർ,
കെ.എം ഭരതൻ, ടി പി സോമനാഥൻ എന്നിവരും മെഡി.കോളേജിൽ രണ്ട് കേന്ദ്രങ്ങളിലായി പി.ആർ.ജിജേഷ്, കെ.ജയകൃഷ്ണൻ, ഷിജിത്ത് കെ.വി , ആദർശ്.കെ എന്നിവരും സംസാരിച്ചു
തലശ്ശേരി പത്ത് കേന്ദ്രങ്ങളിലായി ടി.എം.സുരേഷ് കുമാര്‍, കെ.ബാബു, സഹീഷ് മാസ്റ്റര്‍, ചന്ദ്രി.കെ, കെ.സുധീര്‍, ജയരാജന് കാരായി, സനീഷ് കുമാര്‍.ടി.പി, ജിദേഷ് .വി, ജിതേഷ് .പി, സജേഷ് .യു.എം, എന്നിവരും
തളിപ്പറമ്പിൽ രണ്ട് കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധ യോഗത്തിൽ ടി. സന്തോഷ് കുമാർ, ഇ.കെ വിനോദൻ മാസ്റ്റർ
കെ അജിത്ത്കുമാർ, കെ രാജീവൻ എന്നിവരും സംസാരിച്ചു
മട്ടന്നൂരിൽ എ.കെ.ബീന,ജി.നന്ദനൻ,എം.മനോജ്, ജയപ്രകാശൻ പന്തക്ക, എന്നിവരും
ഇരിട്ടിയിൽ കെ രതീശൻ, വി.വി.വിനോദ് കുമാർ, പി.എ.ലെനിഷ്, കെ.രാജേഷ് എന്നിവരും സംസാരിച്ചു