Kerala NGO Union

കേരളത്തിൻ്റ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ എഫ്.എസ്.ഇ.ടി.ഒ. ശക്തമായി പ്രതിഷേധിച്ചു.കുറച്ചുനാളായി കേരളത്തിൽ പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അനാവശ്യവും ജനാധിപത്യവിരുദ്ധവുമായ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിവിൽ സർവീസിനെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ട് കേരളത്തിൽ ജനപക്ഷ വികസന നയം നടപ്പിലാക്കുന്ന സർക്കാരിനെതിരെയും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെയും വ്യാജ പ്രചരണങ്ങൾ നടത്തി അക്രമസമരം അഴിച്ചു വിടാനുള്ള നീക്കം അപലപനീയമാണ്.ഇത് കേരളത്തിൻ്റെ വികസന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണ്. .പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് മാതൃകാനടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ഒരു അധ്യാപകൻ തന്നെ അക്രമത്തിന് നേതൃത്വം കൊടുത്തു എന്നത് അത്യന്തം ലജ്ജാകരമാണ്. അക്രമത്തിൽ പ്രതിഷേധിച്ചു കൊണ്ട്  ഓഫീസ് കോംപ്ലക്സുകൾക്കും വിദ്യാലയങ്ങൾക്കുംമുന്നിൽ ജൂൺ 14ന് നടത്തുന്ന പ്രതിഷേധ പ്രകടനത്തിൽ മുഴുവൻ ജീവനക്കാരും അധ്യാപകരും അണിചേരണമെന്ന് എഫ്.എസ്.ഇ.ടി.ഒ.ജനറൽ സെക്രട്ടറി എം എ അജിത് കുമാറും , പ്രസിഡൻറ് എൻ.ടി. ശിവരാജനും അഭ്യർത്ഥിച്ചു .