മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം, എഫ്.എസ്.ഇ.റ്റി.ഒ. പ്രതിഷേധ ജ്വാലകൾ സംഘടിപ്പിച്ചു
മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാലകൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കേരളത്തിന്റെ വികസനവും പുരോഗതിയും ജനക്ഷേമ പ്രവർത്തനങ്ങളും തടസപ്പെടുത്തുവാനുള്ള അട്ടിമറി സമരത്തിന്റെ ഭാഗമായാണ് ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത തരത്തിൽ തികച്ചും ജനാധിപത്യ വിരുദ്ധവും ഭീകരപ്രവർത്തകരുടെ മാതൃകയിലുള്ളതുമായ കടന്നാക്രമണം മുഖ്യമന്ത്രിക്കെതിരെ നടന്നത്. ഇതിനെതിരായുള്ള ശക്തമായ താക്കീതായി പ്രതിഷേധ ജ്വാലകൾ മാറി.
പ്രകടനത്തിന് ശേഷം കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഏര്യാകളിൽ നടന്ന പ്രകടനങ്ങളിൽ ഠൗൺ ഏരിയയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, കരുനാഗപ്പള്ളിയിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, ചാത്തന്നൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഖുശീ ഗോപിനാഥ്, കുണ്ടറയിൽ ഏരിയാ സെക്രട്ടറി കെ.എ. രാജേഷ്, കൊട്ടാരക്കരയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ജയകുമാർ, പത്തനാപുരത്ത് എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി റ്റി.എം. മുഹമ്മദ് ഇസ്മയിൽ, പുനലുരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, കുന്നത്തൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പ്രേം കടയ്ക്കലിൽ എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി കെ.പി. മഞ്ജേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. സബിത, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. ഗാഥ, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ്, ജില്ലാ പ്രസിഡന്റ് പി. മിനിമോൾ, എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഷാഹിർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ. രതീഷ് കുമാർ, എം.എം. നിസാമുദീൻ, എസ്.ആർ. സോണി, സി. രാജേഷ്, സൂസൻ തോമസ്, കെ.സി. റൻസിമോൾ, കെ.എസ്.റ്റി.എ. ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ. വസന്ത്, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിബു, എ.കെ.ജി.സി.റ്റി. യൂണിറ്റ് സെക്രട്ടറി ലൈജു, എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറിമാരായ കെ.ആർ. ശ്രീജിത്ത്, എസ്. സുഭാഷ് ചന്ദ്രൻ, ബി. സുജിത്, റ്റി. സതീഷ് കുമാർ, എം. ഷഹീർ, എൻ. രതീഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.