കേരളത്തിലെ സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും, അവരുടെ ആശ്രിതർക്കും, ആരോഗ്യ ഇൻഷുറൻസ് – MEDISEP പദ്ധതി യാഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിൻ്റെ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് ആക്ഷൻ കൗൺസിലിൻ്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി.
പാലക്കാട് സിവിൽസ് സ്റ്റേഷനിൽ നടത്തിയ പ്രകടനം KGOA സംസ്ഥാന പ്രസിഡൻ്റ് സ.എം എ നാസർ ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. ഇ മുഹമ്മദ് ബഷീർ, KSTA ജില്ലാ സെക്രട്ടറി സ. MR മഹേഷ് കുമാർ, NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, KGOA ജില്ലാ ട്രഷറർ സ. പി ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. FSETO താലൂക്ക് സെക്രട്ടറി സ.എ സിദ്ധാർത്ഥൻ സ്വാഗതവും, KSTA ജില്ലാ പ്രസിഡൻ്റ് സ. ജയപ്രകാശ് നന്ദിയും പറഞ്ഞു.