ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 2022 ജൂലായ് 1 മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ഓഫീസുകളിലും സ്കൂളുകളിലും പ്രകടനം നടത്തി. മലപ്പുറം കലക്ടറേറ്റില്‍ ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജില്ലാ കണ്‍വീനര്‍ കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.