2022 ജൂലൈ ഒന്നു മുതൽ സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ചിരകാല അഭിലാഷമായ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് പ്രാബല്യത്തിൽ വന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ആക്ഷൻ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെയും നേതൃത്വത്തിൽ ജില്ലയിലെ ഓഫീസ് കോംപ്ലക്സുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചു കൊണ്ട് ആഹ്ലാദ പ്രകടനങ്ങളും മധുര പലഹാര വിതരണവും നടന്നു.
ഓഫീസ് കോംപ്ലക്സുകളിൽ ഉദ്ഘാടന പരിപാടി തൽസമയം ബിഗ് സ്ക്രീനിൽ പ്രക്ഷേപണം ചെയ്തു.
ഓഫീസുകളിൽ മുദ്രാവാക്യം വിളികളോടെ ജീവനക്കാർ സർക്കാരിനെ അഭിവാദ്യം ചെയ്തു. ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിലായി നൂറിലധികം ഓഫീസ് സമുച്ചയങ്ങളില്‍ നടന്ന ആഹ്ലാദ പ്രകടനത്തിന് എന്‍.ജി.ഒ.യൂണിയൻ, ജോയിന്റ് കൗണ്‍സില്‍, കെ.എസ്.ടി.എ., കെ.ജി.ഒ.എ., കെ.എം.സി.എസ്.യു., കെ.ജി.എന്‍.എ., കെ.എ.യു.ഇ.എ., പി.എസ്.സി.ഇ.യു. എന്നീ സംഘടനകളുടെ സംസ്ഥാ ന-ജില്ലാ തല നേതാക്കൾ നേതൃത്വം നൽകി.