ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണത്തിൽ മികച്ചൊരു മാതൃക തീർത്ത് 2022 ജൂലൈ 1 മുതൽ മെഡിസെപ്പ് നടപ്പിലാക്കുകയാണ്. 30 ലക്ഷത്തോളം പേരുടെ ആരോഗ്യ സുരക്ഷയാണ് ഈ ബൃഹ്ത്തായ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പൊതുമേഖല സ്ഥാപനമായ ഓറിയൻറൽ ഇൻഷ്യുറൻസിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
ദീർഘനാളെത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ എന്ന ആശയം അംഗീകരിച്ച ഇടതുപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജില്ലയിൽ ഓഫീസുകൾ കേന്ദ്രികരിച്ച്‌ പ്രകടനങ്ങൾ നടന്നു.