ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണത്തിൽ മികച്ചൊരു മാതൃക കൂടി തീർത്ത് കേരള സർക്കാർ 2022 ജൂലൈ 1 മുതൽ മെഡിസെപ് നടപ്പിലാക്കുകയാണ്. 30 ലക്ഷം പേരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന ഈ ബ്യഹത്തായ പദ്ധതി പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്. പ്രതിവർഷം 3 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നത്. മറ്റ് ഇൻഷുറൻസ് കമ്പനികൾ പ്രതിവർഷം പതിനയ്യായിരത്തിന് മുകളിൽ പ്രീമിയം ഇടാക്കുമ്പോൾ യാതൊരു മെഡിക്കൽ പരിശോധനയും ഇല്ലാതെ കുറഞ്ഞ പ്രീമിയത്തിനാണ് മൂന്ന് ലക്ഷം രൂപയുടെ ഇൻഷുറൻ പരിരക്ഷ ലഭിക്കുന്നത്. മെഡി സെപ്പ് പദ്ധതി നടപ്പാക്കുന്ന ജൂലൈ 1 ന് വലിയ ആഘോഷമായി ജീവനക്കാരും അദ്ധ്യാപകരും തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകൾക്ക് മുന്നിലും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും ആഹ്ലാദപ്രകടനം നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പരിപാടി എൻ.ജി.ഒ യൂന്നിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി. സന്തോഷ് ഉദ്ഘാനം ചെയ്തു. FSETO ജില്ലാ പ്രസിഡന്റ് വി.പി രാജീവൻ മാസ്റ്റർ, സമരസമിതി നേതാവ് ടി.പി സജീന്ദ്രൻ ,എൻ.ജി ഒ യൂന്നിയൻ സംസ്ഥാന കമ്മററി അംഗം സിന്ധുരാജൻ എന്നിവർ സംസാരിച്ചു. വടകര താലൂക്ക് ഓഫീസിനു മുന്നിൽ വി.വി മനോജ് KSTA ജില്ലാ വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. എൻ.ജി ഒ യൂന്നിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി സജിത്ത്കുമാർ ജോ. കൗൺസിൽ ജില്ലാ സെക്രട്ടറി വി. സുനിൽ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി താലൂക്കിൽ ആർ.എം രാജൻ KSTA ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ജിതേഷ് ശ്രീധർ , എക്സ് ക്രിസ്റ്റി ദാസ് എന്നിവർ സംസാരിച്ചു. താമരശ്ശേരി താലൂക്കിൽ എൻ.ജി ഒ യൂന്നിയൻ ജില്ലാ കമ്മറ്റി അംഗം എൻ ലിനീഷ്, സമരസമിതി നേതാവ് അഖിലേഷൻ എന്നിവർ സംസാരിച്ചു.