30 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ  ആശ്രിതർക്കും  വളരെ കുറഞ്ഞ പ്രീമിയം തുകയിൽ, 3 ലക്ഷം ചികിത്സാ സഹായം, മാരക രോഗത്തിനും അവയവ മാറ്റത്തിനുമായി  35 കോടിയുടെ കോർപ്പസ് ഫണ്ട്, കേരളത്തിന് പുറത്തും എംപാനൽഡ് ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ തുടങ്ങിയ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ MEDISEP യഥാർത്ഥ്യമാക്കിയ ഇടതുപക്ഷ സർക്കാരിൻ്റെ നടപടിയിൽ ജീവനക്കാർ ആഹ്ലാദത്തിൽ. പാലക്കാട് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തും, വാദ്യമേളങ്ങൾ ഒരുക്കിയും ജീവനക്കാർ ആഘോഷത്തിലേർപ്പെട്ടു. മെഡിസെപ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള ബഹു. മുഖ്യമന്തിയുടെ പ്രസംഗം മുഴുവൻ ജീവനക്കാരും,  ആവേശത്തോടെ,  പ്രത്യേകം തയാറാക്കിയ  വലിയ സക്രീനുകളിൽ കാണുകയുണ്ടായി.