വിരമിച്ച നേതാക്കൾക്ക് എൻ.ജി.ഒ. യൂണിയൻ യാത്രയയപ്പ് നൽകി
സർവ്വീസിൽ നിന്നും വിരമിച്ച, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറിയുമായിരുന്ന എസ്. ഓമനക്കുട്ടൻ, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ബി. ജയ എന്നിവർക്ക് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുിചിതമായ യാത്രയയപ്പ് നൽകി. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം സി.പി.ഐ (എം) കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ ഉപഹാര സമർപ്പണം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ പ്രസിഡന്റ് ജി.കെ. ഹരികുമാർ, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജില്ലാ ട്രഷറർ ബി. സുജിത് നന്ദിയും പറഞ്ഞു.