എസ്. അജയകുമാറിന് യാത്രയയപ്പ് നല്കി. കേരള എന്‍ ജി ഒ യൂണിയന് സംസ്ഥാന സെക്രട്ടറിയായിരുന്ന എസ്. അജയകുമാറിന് യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്കി. കല്‍പ്പറ്റ പാരിഷ് ഹാളില്‍ വച്ചു നടന്ന യാത്രയപ്പ് യോഗം പി.ഗഗാറിന് ഉദ്ഘാടനം ചെയ്തു.യൂണിയന് സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരന് ഉപഹാരം സമര്‍പ്പിച്ചു. സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോഡ് വൈ.ചെയര്മാന് സി.കെ.ശശീന്ദ്രന് അഭിവാദ്യം ചെയ്തു സംസാരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് വില്സണ്തോമസ്, കോണ്‍ഫഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ.എംപ്പോയ്സ് & വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി പി.പി.ബാബു എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. യൂണിയന് ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. എസ്. അജയകുമാര്‍ മറുപടി പ്രസംഗം നടത്തി.ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ട്രഷറര്‍ കെ.എം നവാസ് നന്ദിയും പറഞ്ഞു.