വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ കാലോചിതവും ശാസ്ത്രീയവുമായി പുനസംഘടിപ്പിക്കുക, ഗ്രൂപ്പ് വില്ലേജ് ഓഫീസുകളെ സ്വതന്ത്ര വില്ലേജുകളാക്കുക, വകുപ്പുകളിലെ പൊതുജന സമ്പർക്കമുള്ള എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഓഫീസർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികകളുടെ പദവിയും ചുമതലയും ഉയർത്തി നിശ്ചയിക്കുക, പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക, ജില്ലയ്ക്കകത്തുള്ള പൊതു സ്ഥലംമാറ്റത്തിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിലും താലൂക്ക് ഓഫീസുകൾക്ക് മുന്നിലും പ്രകടനം നടത്തി.
കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ രതീശൻ, സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി പി സന്തോഷ് കുമാർ , ടി വി പ്രജീഷ് എന്നിവർ സംസാരിച്ചു.
തലശ്ശേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജയരാജൻ കാരായി സംസാരിച്ചു.
തളിപ്പറമ്പിൽ ജില്ലാ പ്രസിഡണ്ട് എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി സന്തോഷ് കുമാർ , ടി പ്രകാശൻ എന്നിവർ സംസാരിച്ചു.
പയ്യന്നൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വി പി രജനീഷ് സംസാരിച്ചു.
ഇരിട്ടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രതീശൻ ഉദ്ഘാടനം ചെയ്തു. പി എ ലെനീഷ് സംസാരിച്ചു.
ഫോട്ടോ – കണ്ണൂരിൽ നടന്ന പ്രകടനം