താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക,
പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക,
അശാസ്ത്രീയമായ വർക്കിംഗ് അറേഞ്ച്മെന്റ് നിർത്തലാക്കുക,
വില്ലേജ് ആഫീസുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കുക
എന്നീ മുദ്രാവാക്യങ്ങളുയർത്തി ലാന്റ് റവന്യൂ കമ്മീഷണറേറ്റിനും കളക്ടറേറ്റുകൾക്കും താലൂക്ക് ഓഫീസുകൾക്ക് മുന്നിലും 2022 ആഗസ്റ്റ് 25 വ്യാഴാഴ്ച കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി.
അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി.പ്രഫുൽ ഉദ്ഘാടനം ചെയ്തു.