ലഹരി മുക്ത കേരളത്തിനായി കൈകോർക്കാം എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട്, FSETO പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷനിൽ ലഹരിക്കെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് ബഹു. എം.എൽ.എ സ. പി പി സുമോദ് ഉദ്ഘാടനം ചെയ്തു. FSETO ജില്ലാ പ്രസിഡൻ്റ് സ. എം.ടി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. കെ.ആർ. അജിത്ത് ലഹരി ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ക്ലാസ് അവതരിപ്പിച്ചു. NGO യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.സന്തോഷ് കുമാർ, കെ മഹേഷ്, KSTA ജില്ലാ സെക്രട്ടറി എം.ആർ മഹേഷ് കുമാർ, KGNA സംസ്ഥാന കമ്മറ്റിയംഗം കെ സുരേഷ് എന്നിവർ സംസാരിച്ചു. FSETO ജില്ലാ സെക്രട്ടറി സ. ഇ മുഹമ്മദ് ബഷീർ സ്വാഗതവും, KMCSEU ജില്ലാ സെക്രട്ടറി സ. സുനിൽ കുമാർ നന്ദിയും പറഞ്ഞു. തുടർ ദിവസങ്ങളിൽ ലഹരിക്കെതിരെയുള്ള പ്രചരണത്തിൻ്റെ ഭാഗമായി കുടുംബ സംഗമങ്ങൾ, മാജിക് ഷോ, മനുഷ്യശൃംഖല തുടങ്ങിയവ സംഘടിപ്പിക്കും.*