ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി FSETO നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും സംസ്ഥാന വ്യാപകമായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. ലഹരി വിരുദ്ധ ദീപം തെളിയിക്കൽ , മനുഷ്യശൃംഖല, പ്രദേശിക കുടംബസംഗമങ്ങൾ, ആയിരം കേന്ദ്രങ്ങളിൽ ജാഗ്രതാ സദസ്സുകൾ തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജാഗ്രതാ സദസ്സിന്റെ ജില്ലാ തല ഉദ്ഘാടനം ബഹു.എം എൽ എ. അഡ്വ: കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. എക്സെസ് ഡപ്യൂട്ടീ കമ്മീഷണർ അബു എബ്രഹാം, വിമുക്തി മാനേജർ ബെഞ്ചമിൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി. സന്തോഷ്, എന്നിവർ സംസാരിച്ചു. FSETO ജില്ലാ സെക്രട്ടറി പി.സി ഷജീഷ് കുമാർ സ്വാതവും, കെ.ജി.ഒ എ ജില്ലാ വൈസ് പ്രസി.പി.രാജീവൻ അദ്ധ്യക്ഷതയും വഹിച്ചു. എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ സന്തോഷ് ചെറുവാട്ട് ബോധവൽക്കരണ ക്ലാസ് എടുത്തു. കെ.ജി.എൻ.എ ജില്ലാ ട്രഷറർ റജീന നന്ദിയും രേഖപ്പെടുത്തി.