ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി “ലഹരിക്കെതിരായ പോരാട്ടത്തിൽ ഒന്നിക്കാം നാടിനൊപ്പം” എന്ന മുദ്രാവാക്യമുയർത്തി FSETO ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.കാക്കനാട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച സദസ്സ് സംഗീത സംവിധായകൻ ബിജി ബാൽ ഉദ്ഘാടനം ചെയ്തു.കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.സുനിൽകുമാർ, KSTA സംസ്ഥാന വൈ.പ്രസിഡന്റ് കെ.വി.ബെന്നി എന്നിവർ അഭിവാദ്യം ചെയ്തു.FSETO ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജോഷി പോൾ സ്വാഗതവും ട്രഷറർ ഡയന്യൂസ് തോമസ് നന്ദിയും പറഞ്ഞു.
ഫോട്ടോ: സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ജാഗ്രതാ സദസ്സ് സംഗീത സംവിധായകൻ ബിജിബാൽ ഉദ്ഘാടനം ചെയ്യുന്നു.13.10.202