വകുപ്പുതല പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന ക്ലാസ്സ് ആരംഭിച്ചു
വകുപ്പുതല പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ജീവനക്കാർക്കായി കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം സിവിൽ സ്റ്റേഷൻ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന ക്ലാസ്സുകൾ കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ ആരംഭിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ക്ലാസ്സുകളുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി വി.ആർ. അജു സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ബി.കെ. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ആർ. ശ്രീജിത് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ബി. കൃഷ്ണദാസ് നന്ദിയും പറഞ്ഞു. കൊല്ലം കെ.എസ്.ആർ.റ്റി.സി. ബസ് സ്റ്റേഷന് സമീപമുള്ള എൻ.ജി.ഒ. യൂണിയൻ ഹാളിൽ വച്ച് എല്ലാ പൊതു അവധി ദിവസങ്ങളിലും നടക്കുന്ന ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് ഡെപ്യൂട്ടി കളക്ടർ എസ്. ശശിധരൻ പിള്ളയാണ്.