കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ കേരളത്തിലെ ഡയറ്റുകളിലും എസ്.എസ്.കെ യിലും ഏപ്രിൽ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ എൻ.ജി.ഒ യൂണിയൻ, കെ.എസ്.റ്റി, കെ.ജി.ഒ.എ നേതൃത്വത്തിൽ സു.ബത്തേരി ഡയറ്റിന് മുൻപിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വിശദീകരണ യോഗത്തില്‍ ഡയറ്റ് ഡോ മനോജ് കുമാർ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് വി. ജെ. ഷാജി അധ്യക്ഷത വഹിച്ചു. കെ.എസ്.റ്റി.എ ജില്ലാ സെക്രട്ടറി ടി. രാജന് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.