വയനാട് ജില്ലാ കലോത്സവം മാനന്തവാടി ഗവ.യു.പി.സ്കളില്‍ വെച്ച് നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രശസ്ത യുവ കവിയിത്രി ശ്രീക്കുട്ടി മുഖ്യാധിഥിയായി യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ സമ്മാനദാനം നടത്തി. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ, ഗ്രാന്മ കലാ വേദി കണ്‍വീനര്‍ ടി.ബി.സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുര്‍ ഗഫൂര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ജില്ലാ ജോ.സെക്രട്ടറി മധുസൂദനന്‍ ..പി.നന്ദിയും പറഞ്ഞു.