കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ കമ്മിറ്റി ഭിന്നശേഷി ജീവനക്കാര്‍ക്കായി വീല്‍ചെയര്‍ സംഭാവനയായി നല്‍കി. മലപ്പുറം ജില്ലാ പി.എസ്.സി.ഓഫീസില്‍ വരുന്ന ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളുടെ ഉപയോഗത്തിനു വേണ്ടിയാണ് വീല്‍ചെയര്‍ നല്‍കിയത്. ജില്ലാ പി.എസ്.സി.ഓഫീസിനു സമീപം നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത, ജില്ലാ പി.എസ്.സി.ഓഫീസര്‍ വി.ശശികുമാറിനു വീല്‍ചെയര്‍  കൈമാറി. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍, മനേഷ് എന്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു. (2022 ജൂലൈ 12)