വൈദ്യുതി വിതരണ മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള വിവാദ വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി മേഖലയിലെ തൊഴിലാളികൾ ജോലി ബഹിഷ്ക്കരിച്ച് പ്രതിഷേധം നടത്തി.
വൈദ്യുതി മേഖലയിലെ സംഘടനകളുടെയും കർഷകരുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിപക്ഷ പാർടികളുടെയുമെല്ലാം രൂക്ഷമായ എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര സർക്കാർ ബില്ല് കൊണ്ടുവരുന്നത്.
വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള എൻ ജി ഒ യൂണിയൻ ജില്ലയിലെ കെ എസ് ഇ ബി ഓഫീസുകൾക്കു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് അഭിവാദ്യം അർപ്പിച്ചു.