1. ഒരു ഉദ്യോഗസ്ഥനെ ഉയര്‍ന്ന ശമ്പളസ്‌കെയിലിലേക്ക് പ്രമോട്ട് ചെയ്താല്‍ അയാളുടെ ശമ്പളം നിര്‍ണ്ണയിക്കുന്നത് കേരള സര്‍വ്വീസ് റൂള്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 28, 28എ, 37(എ) എന്നീ ചട്ടങ്ങളനുസരിച്ചാണ്. സംസ്ഥാന ജീവനക്കാരില്‍ ഭൂരിഭാഗത്തിനും ബാധകം റൂള്‍ 28 എ ആണ്. സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള 27 ശമ്പളസ്‌കെയിലുകളില്‍ ആദ്യത്തെ 22 ശമ്പളസ്‌കെയിലുകളും റൂള്‍ 28 എ യുടെ പരിധിയില്‍ വരുന്നതാണ്. ഈ റൂള്‍ അനുസരിച്ച് ശമ്പളം നിര്‍ണ്ണയിക്കുന്നതിന് താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിക്കണം. (1)ഉദ്യോഗക്കയറ്റം അഥവാ നിയമനം ഉയര്‍ന്ന ശമ്പളസ്‌കെയിലിലേക്കായിരിക്കണം. (2)സ്ഥിരം, താല്‍ക്കാലികം ,ഒഫിഷ്യേറ്റിംഗ് എന്നിവയിലേതെങ്കിലും സ്വഭാവമുള്ള ഒരു തസ്തികയില്‍ സേവനമനുഷ്ഠിച്ച് വന്ന ഉദ്യോഗസ്ഥനെ അവയിലേതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ട തസ്തികയിലേക്കായിരിക്കണം നിയമനം. (3) ഉദ്യോഗക്കയറ്റം അഥവാ നിയമനം ലഭിക്കുന്ന തസ്തികയിലെ ശമ്പളസ്‌കെയിലിന്റെ ചുരുങ്ങിയ തുക 36140 രൂപയില്‍ കവിയരുത്. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് ഉദ്യോഗക്കയറ്റം ലഭിച്ച് ഒരു മാസത്തിനകം റൂള്‍ 28 എ യിലെ ഓപ്ഷന്‍ എ, ബി എന്നിവയില്‍ ഏത് വ്യവസ്ഥയനുസരിച്ചാണ് ശമ്പളം നിര്‍ണ്ണയിക്കേണ്ടതെന്ന് കാണിച്ചുള്ള ഓപ്ഷന്‍ നല്‍കണം. നിശ്ചിത സമയപരിധക്കകം ഓപ്ഷന്‍ നല്‍കാത്തവരുടെ ശമ്പളം അവര്‍ എ ഓപ്റ്റ് ചെയ്തതായി പരിഗണിച്ച് ഉദ്യോഗക്കയറ്റത്തീയതിയില്‍ ശമ്പളം നിര്‍ണ്ണയിക്കും.
ഓപ്ഷന്‍ എ
ഉദ്യോഗക്കയറ്റം പ്രാബല്യത്തില്‍ വന്ന തീയതിയില്‍ താഴത്തെ ശമ്പളസ്‌കെയിലില്‍ വാങ്ങിവന്ന ശമ്പളത്തോടൊപ്പം ആ തസ്തികയിലെ അടുത്ത ഇന്‍ക്രിമെന്റ് സാങ്കല്‍പ്പികമായി കൂട്ടിക്കിട്ടുന്ന തുകയെ ഉദ്യോഗക്കയറ്റം ലഭിച്ച ഉയര്‍ന്ന തസ്തികയിലെ ശമ്പളസ്‌കെയിലിലെ തൊട്ടടുത്ത ഘട്ടമായി ഉയര്‍ത്തുക. ഇപ്രകാരമാണ് ഓപ്ഷന്‍ എ അനുസരിച്ച് അയാള്‍ക്ക് നിര്‍ണ്ണയിക്കാവുന്ന ശമ്പളം . ആ തസ്തികയില്‍ ഇന്‍ക്രിമെന്റിന് യോഗ്യമാകുന്ന ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് ഉയര്‍ന്ന ശമ്പളസ്‌കെയിലിലെ അടുത്ത ഇന്‍ക്രിമെന്റ് യോഗ്യത നേടുന്നു.
ഓപ്ഷന്‍ ബി
ഉദ്യോഗക്കയറ്റം പ്രാബല്യത്തില്‍ വന്ന തീയതിയില്‍ താഴത്തെ ശമ്പളസ്‌കെയിലില്‍ വാങ്ങിവന്ന ശമ്പളത്തെ ഉയര്‍ന്ന ശമ്പളസ്‌കെയിലിലെ അടുത്ത ഘട്ടമായി ഉയര്‍ത്തുക. അതിനുശേഷം താഴത്തെ തസ്തികയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ അടുത്ത ഇന്‍ക്രിമെന്റിന് അര്‍ഹമാകുമായിരുന്ന തീയതിയില്‍ ആ ഇന്‍ക്രിമെന്റും ചേര്‍ന്ന തുകയോടുകൂടി താഴത്തെ തസ്തികയിലെ ശമ്പളസ്‌കെയിലിലെ അടുത്ത ഇന്‍ക്രിമെന്റ് സാങ്കല്‍പ്പികമായി കൂട്ടിക്കിട്ടുന്ന തുകയെ ഉദ്യോഗക്കയറ്റം ലഭിച്ച തസ്തികയിലെ ശമ്പളസ്‌കെയിലിലെ അടുത്ത ഘട്ടമായി ഉയര്‍ത്തുക.ഈ തുകയാണ് ഓപ്ഷന്‍ തീയതി മുതല്‍ നിര്‍ണ്ണയിക്കാവുന്ന ശമ്പളം. ആ തസ്തികയില്‍ ഇന്‍ക്രിമെന്റിന് യോഗ്യമാകുന്ന ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് ഉയര്‍ന്ന ശമ്പളസ്‌കെയിലിലെ അടുത്ത ഇന്‍ക്രിമെന്റ് യോഗ്യത നേടുന്നു.
2.റൂള്‍ 28
ഉദ്യോഗക്കയറ്റം ഉയര്‍ന്ന ശമ്പളസ്‌കെയിലിലേക്കായിരിക്കുകയും സ്ഥിരം സ്വഭാവത്തിലുള്ള തസ്തികയില്‍ നിന്ന് സ്ഥിരം സ്വഭാവത്തിലുള്ള തസ്തികയിലേക്കായിരക്കുകയും ലഭിക്കുന്ന തസ്തികയുടെ ചുരുങ്ങിയ തുക 36140 രൂപയില്‍ കവിഞ്ഞിരിക്കുകയും ചെയ്താല്‍ റൂള്‍ 28 അനുസരിച്ച് ശമ്പളം നിര്‍ണ്ണയിക്കുന്നു. ഈ ചട്ടമനുസരിച്ച് ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ ഉദ്യോഗക്കയറ്റം ലഭിക്കുന്നതിന് മുന്‍പ് താഴത്തെ തസ്തികയില്‍ വാങ്ങിവന്ന ശമ്പളത്തെ ഉദ്യോഗക്കയറ്റം ലഭിച്ച തസ്തികയുടെ ശമ്പളസ്‌കെയിലിലെ അടുത്ത ഘട്ടമായി ശമ്പളം നിര്‍ണ്ണയിക്കുന്നു. പ്രസ്തുത തീയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് ഉയര്‍ന്ന ശമ്പളസ്‌കെയിലിലെ അടുത്ത ഇന്‍ക്രിമെന്റ് അര്‍ഹത നേടുന്നു.
3.റൂള്‍ 37(എ)
ഉദ്യോഗക്കയറ്റം, ഉയര്‍ന്ന ശമ്പളസ്‌കെയിലിലേക്കായിരിക്കുകയും ലഭിക്കുന്ന തസ്തിക ഒഫിഷ്യേറ്റിംഗ് സ്വഭാവത്തിലുള്ളതായിരിക്കുകയും , ലഭിക്കുന്ന തസ്തികയിലെ ശമ്പളസ്‌കെയിലിലെ ചുരുങ്ങിയ തുക 36140 രൂപയില്‍ കവിഞ്ഞിരിക്കുകയും ചെയ്താല്‍ റൂള്‍ 37എ അനുസരിച്ച് ശമ്പളം നിര്‍ണ്ണയിക്കുന്നു. ഈ ചട്ടമനുസരിച്ച് ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ ഉദ്യോഗക്കയറ്റം ലഭിക്കുന്നതിന് മുന്‍പ് താഴത്തെ തസ്തികയില്‍ വാങ്ങിവന്ന ശമ്പളത്തെ ഉദ്യോഗക്കയറ്റം ലഭിച്ച തസ്തികയുടെ ശമ്പളസ്‌കെയിലിലെ തൊട്ടടുത്ത ഘട്ടമായി ശമ്പളം നിര്‍ണ്ണയിക്കുന്നു. ഈ ചട്ടത്തിന് പുനര്‍നിര്‍ണ്ണയാനുകൂല്യവുമുണ്ട്. താഴത്തെ തസ്തികയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കുമായിരുന്ന തീയതിയില്‍ അനുവദിച്ചതായി കണക്കാക്കി ആ തുക ഉദ്യോഗക്കയറ്റ തീയതിയില്‍ നിര്‍ണ്ണയിച്ച ശമ്പളത്തിന് തുല്യമോ കൂടുതലോ ആണെങ്കില്‍ ഉയര്‍ന്ന ശമ്പളസ്‌കെയിലിലെ അടുത്ത ഘട്ടമായി ഉയര്‍ത്തുക. അങ്ങനെ ശമ്പളം നിര്‍ണ്ണയിച്ച് ഇന്‍ക്രിമെന്റിന് യോഗ്യമാകുന്ന ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് ഉയര്‍ന്ന ശമ്പളസ്‌കെയിലിലെ അടുത്ത ഇന്‍ക്രിമെന്റ് അര്‍ഹത നേടുന്നു.
4. ഒരു ഉദ്യോഗസ്ഥനെ ഉയര്‍ന്ന തസ്തികയില്‍ നിന്നും താഴ്ന്ന തസ്തികയിലേക്ക് മാറ്റുമ്പോള്‍ അയാളുടെ ശമ്പളം ചട്ടം 28 ലെ കുറിപ്പ് 1 പ്രകാരമോ 37(ബി) പ്രകാരമോ ആയിരിക്കും നിര്‍ണ്ണയിക്കുക. 11/05/2005 മുതല്‍ സ്‌പെഷല്‍ റൂളിലെ വ്യവസ്ഥകളനുസരിച്ച് ഉയര്‍ന്ന തസ്തികയില്‍ നിന്ന് താഴ്ന്ന തസ്തികയിലേക്ക് ലഭിക്കുന്ന നിയമനങ്ങള്‍ക്കൊഴികെ നിലവിലുള്ള ശമ്പളത്തിന് ലഭിക്കില്ല. മറ്റ് നിയമനങ്ങള്‍ക്ക് താഴത്തെ തസ്തികയിലെ ചുരുങ്ങിയ ശമ്പളമാണ് ലഭിക്കുക.
5. ഒരു തസ്തികയുടെ ശമ്പളസ്‌കെയില്‍ പുതുക്കുമ്പോള്‍ ചട്ടം 30 പ്രകാരമായിരിക്കും ശമ്പളം നിര്‍ണ്ണയിക്കുക.
6. നിലവില്‍ ഉദ്യോഗത്തില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പി.എസ്.സി. വഴിയോ അല്ലാതെയോ ഉയര്‍ന്ന തസ്തികയിലേക്ക് നിയമനം ലഭിക്കുമ്പോള്‍ ചട്ടം 28 എ പ്രകാരമുള്ള ശമ്പളനിര്‍ണ്ണയത്തിന് അര്‍ഹതയുണ്ട്.
7. സമാനസ്‌കെയിലില്‍ പുതിയ നിയമനം ലഭിക്കുമ്പോള്‍ ശമ്പളസംരക്ഷണത്തിന് അര്‍ഹതയുണ്ട്.
8.കുറഞ്ഞ സ്‌കെയില്‍ ഉള്ള തസ്തികയിലേക്ക് പുതിയ നിയമനം ലഭിക്കുമ്പോള്‍ പുതിയ തസ്തികയുടെ ചുരുങ്ങിയ ശമ്പളത്തില്‍ ശമ്പളം നിര്‍ണ്ണയിക്കേണ്ടതാണ്. എന്നാല്‍ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള നിയമനങ്ങള്‍ക്ക് ഇത് ബാധകമല്ല.
9. പ്രമോഷന്‍ തസ്തികയുടെ ശമ്പളസ്‌കെയില്‍, നിലവിലുള്ള തസ്തികയുടെ ശമ്പളസ്‌കെയിലിന് തുല്യമാകുന്ന ഘട്ടത്തില്‍ ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് അനുവദിക്കാവുന്നതാണ്.
10. ഉയര്‍ന്ന ശമ്പളസ്‌കെയിലിനു പകരമുള്ള സ്പഷല്‍ പേ, തുടര്‍ച്ചയായി 3 വര്‍ഷത്തലധികം കൈപ്പറ്റി വരുന്ന ഘട്ടത്തില്‍ പ്രമോഷന്‍ ലഭിക്കുമ്പോള്‍ സ്പഷല്‍ പേ ശമ്പളനിര്‍ണ്ണയത്തിന് പരിഗണിക്കേണ്ടതാണ്.
11. സാധാരണഗതിയില്‍ . ഉയര്‍ന്ന തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന തിയതി മുതല്‍ക്ക് മാത്രമേ ശമ്പളനിര്‍ണ്ണയത്തിന് അര്‍ഹതയുള്ളൂ. എന്നാല്‍ ജോലി സ്വഭാവത്തിന് മാറ്റമില്ലാത്ത കേസുകളില്‍ ഒഴിവ് നിലവില്‍ വന്ന തിയതി മുതല്‍ പ്രമോഷന്‍ പ്രാബല്യമുണ്ടാവുമെങ്കിലും സാമ്പത്തിക ആനുകൂല്യം ഉത്തരവ് തിയതിക്ക് ഒരു വര്‍ഷം മുന്‍പ് മുതല്‍ മാത്രമേ ലഭിക്കുകയുള്ളൂ.
വിവിധ ശമ്പളസ്കെയിലുകളില്‍ ഹയര്ഗ്രേ ഡ് നല്കുന്ന രീതി
|
|
|
8730-13540 മുതല്‍ 16980-31360വരെയുള്ള ശമ്പളസ്‌കെയിലുകള്‍ക്ക് കീഴില്‍ വരുന്ന വിഭാഗം തസ്തികകളെ സംബന്ധിച്ച് ഒരു പ്രമോഷന്‍ തസ്തികയുണ്ടായിരിക്കുകയും അതിന്റെ ശമ്പളസ്‌കെയില്‍ മുകളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സമയബന്ധിത ഹയര്‍ഗ്രേഡിനേക്കാള്‍ കൂടുതലുമാണെങ്കില്‍ യോഗ്യതയുള്ള ഉദ്യോഗസ്ഥന് സമയബന്ധിത ഹയര്‍ഗ്രേഡ് എന്ന നിലയില്‍ നേരിട്ടുള്ള പ്രമോഷന്‍ ശ്രേണിയിലെ പ്രമോഷന്‍ തസ്തികയുടെ ശമ്പളസ്‌കെയില്‍ നല്‍കുന്നതാണ്. ഇങ്ങനെ ഹയര്‍ഗ്രേഡ് നല്‍കുമ്പോള്‍ യോഗ്യതയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ റഗുലര്‍ പ്രമോഷന്‍ തസ്തികയുടെ ശമ്പളസ്‌കെയില്‍ ലഭിക്കുകയുള്ളൂ. യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ശമ്പളസ്‌കെയിലില്‍ ആ സമയത്ത് വഹിക്കുന്ന തസ്തികയുടെ സ്‌കെയിലിന് തൊട്ട് മുകളിലുള്ള ഉയര്‍ന്ന ശമ്പളസ്‌കെയിലില്‍ അനുവദിക്കുന്നതാണ്.
ഒരു പ്രമോഷന്‍ തസ്തികയിലെ ശമ്പളസ്‌കെയില്‍ മുകളിലെ ടേബിളില്‍ നിര്‍ദ്ദേച്ചിട്ടുള്‌ള സമയബന്ധിത ഹയര്‍ഗ്രേഡിനേക്കാള്‍ കുറവാണെങ്കില്‍ താഴ്ന്ന തസ്തികയിലെയും ഉയര്‍ന്ന തസ്തികയിലെയും ആകെ സര്‍വ്വീസ് കണക്കിലെടുത്ത് കൊണ്ട് മേല്‍പ്പറഞ്ഞ സമയബന്ധിത ഹയര്‍ഗ്രേഡിന്റെ ശമ്പളസ്‌കെയില്‍ നല്‍കുന്നതാണ്. ഇത്തരം സംഗതികളില്‍ കേരള സര്‍വ്വീസ് ചട്ടം ഭാഗം റൂള്‍ 30 പ്രകാരമുള്ള ശമ്പള നിര്‍ണ്ണയമാണ് ബാധകം. സമയബന്ധിത ഹയര്‍ഗ്രേഡില്‍ നിന്നും അതേ സ്‌കെയിലിലുള്ള തസ്തികയിലേക്കോ ഉയര്‍ന്ന ടൈം സ്‌കെയിലിലുള്ള തസ്തികയിലേക്കോ ഉള്ള റഗുലര്‍ പ്രമോഷന്റെ എല്ലാ സംഗതികളിലും പ്രമോട്ട് ചെയ്യപ്പെട്ടവരുടെ ശമ്പളം കെ.എസ്.ആര്‍.1ഭാഗം റൂള്‍ 30 ലെ വ്യവസ്ഥകള്‍ അനുവദിച്ച് തീരുമാനിക്കാവുന്നതാണ്.