കേരളത്തിലെ സിവില്‍ സര്‍വ്വീസിലെ വിവിധ ശമ്പള പരിഷ്കരണങ്ങള്‍
Sl No | Date of appointment | Date of submission of report | Time taken | Date of effect of revised pay scale | No of Pay Scales | Minimum Pay Scale | Maximum Pay Scale | Remarks |
1 | 04.09.1957 | 26.04.1958 | 8 Months | 01.04.1958 | 26 | 25-135 | 150-300 | Monitory benefit from 01.04.1960 |
2 | 27.02.1965 | 11.10.1965 | 7 Months | 01.01.1966 | 48 | 60-100 | 1300-1700 | |
3 | 09.07.1968 | 10.05.1969 | 10 Months | 01.07.1968 | 35 | 70-110 | 1300-1700 | |
4 | As recommended by a sub- committee of the council of ministers announced decision in April 1994 | 01.07.1973 | 36 | 196-265 | 1400-1900 | No formal pay revision commission | ||
5 | 09.09.1977 | 11.09.1978 | 12 Months | 01.07.1978 | 32 | 280-400 | 2500-2750 | |
6 | 29.04.1983 | 30.06.1984 | 14 Months | 01.07.1983 | 27 | 550-800 | 3700-4200 | Monitory benefit from 01.07.1983 |
7 | 21.12.1987 | 31.05.1989 | 17 Months | 01.07.1988 | 26 | 750-1025 | 4435-5285 | Monitory benefits from 01.07.89 |
8 | 15.01.1992 | August 1992 | 7 Months | 01.03.1992 | 27 | 775-1065 | 5900-6700 | Monitory benefits from 01.03.92 |
9 | 18.02.1997 | 15.05.1998 | 15 Months | 01.03.1997 | 27 | 2610-3680 | 16300-19900 | Monitory benefits from 01.03.97 |
10 | 14.03.2005 | 22.02.2006 | 11 Months | 01.07.2004 | 24 | 4510-6230 | 26600-33750 | Monitory benefits from 01.04.2005 |
11 | 20.02.2010 | 31.12.2010 | 10 months | 01.07.09 | 27 | 8500–13210 | 48640-59840 | Monitory benefit from 01.07.09 |
ശമ്പള പരിഷ്കരണങ്ങള്‍ ഒറ്റ നോട്ടത്തില്‍
ആര്‍.ഡിസ് 1862/57 ഫിന്‍. തിയതി 28.03.1957 പ്രകാരം സിവില്‍ സര്‍വ്വീസിലുണ്ടായിരുന്ന ശമ്പള സ്കെയില്‍.
* Efficiency Bar
01.05.1958 മുതല്‍ നിലവില്‍ വന്ന ശമ്പള സ്കെയിലുകള്‍ (G.O. (P) No.150/58 Fin. Dated 23.06.1958)
01.11.1956 ന് കേരള സംസ്ഥാനം നിലവില്‍ വന്നശേഷം ആദ്യമായി 01.04.1958 മുതല്‍ പ്രാബല്യത്തോടെ G.O. (P) No.150/58 Fin. Dated 23.06.1958 പ്രകാരം ശമ്പളസ്കെയിലുകള്‍ നിലവില്‍ വന്നു. ഇത് ഒരു ജനറല്‍ പേ റിവിഷനായി പരിഗണിക്കപ്പെടുന്നില്ല.
തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനങ്ങളിലും മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായ മലബാര്‍ പ്രവിശ്യയിലും നിലനിന്ന വിവിധ ശമ്പളസ്കെയിലുകളുടെ ഏകീകരണമാണ് ഇതിനായി നിയോഗിക്കപ്പെട്ട കമ്മീഷന്‍ നിര്‍വഹിച്ചത്. തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ആര്‍.ശങ്കരനാരായണ അയ്യരാണ് ഇതിനായി നിയോഗിക്കപ്പെട്ടത്.
ഗസറ്റഡ് | നോണ്‍ ഗസറ്റഡ് | ||
1 | 900-50-1200 | 1 | 150-10-240-15-300 |
2 | 850-50-1300 | 2 | 150-10-250 |
3 | 800-50-1000 | 3 | 125-10-225 |
4 | 700-50-900 | 4 | 80-8-120-10-150-12.5-225 |
5 | 600-50-900 | 5 | 125-7.5-200 |
6 | 500-50-800 | 6 | 100-7.5-160-10-200 |
7 | 400-25-450-30-300-50-700 | 7 | 90-8-130-10-200 |
8 | 350-25-450-30-600 | 8 | 50-5-60-6-90-8-130-10-200 |
9 | 300-25-500 | 9 | 80-6-110-7-180 |
10 | 250-25-500 | 10 | 80-5-120-7.5-165 |
11 | 250-20-350-25-400 | 11 | 60-5-120-6-150 |
12 | 200-20-400 | 12 | 50-4-90-5-120-6-150 |
13 | 200-15-230-20-350 | 13 | 50-5-65-6-125 |
14 | 200-10-240-15-300 | 14 | 40-4-60-5-120 |
15 | 150-10-240-15-300-25-350 | 15 | 60-4-80-5-100 |
16 | 40-3-55-4-75-5-100 | ||
17 | 65-3-80 | ||
18 | 40-2-50-3-80 | ||
19 | 55-2-65 | ||
20 | 35-1-40-2-60 | ||
21 | 30-2-42-3-60 | ||
22 | 45-2-55 | ||
23 | 40-1-45 | ||
24 | 35-1-45 | ||
25 | 30-1-40 |
സവിശേഷതകള്‍
2009 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം ഈ അനുപാതം 1:7 ആണ് എന്നത് ശ്രദ്ധേയമാണ്.കേരളം ആര്‍ജ്ജിച്ച സാമൂഹിക സാമ്പത്തിക തുല്യതയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം വിലയിരുത്തപ്പെടേണ്ടതുണ്ട്.
01.01.1966 മുതല്‍ നിലവില്‍ വന്ന ശമ്പളസ്കെയിലുകള്‍ (G.O. (P) No.112/66 Fin. Dated 05.04.1966)
ഗസറ്റഡ് | നോണ്‍ ഗസറ്റഡ് | ||
1 | 1300-50-1700 | 1 | 210-10-250-15-325 |
2 | 1100-50-1700 | 2 | 225-10-275-15-425 |
3 | 1000-50-1300 | 3 | 200-10-250-15-400 |
4 | 900-50-1200 | 4 | 190-10-300 |
5 | 800-50-1100 | 5 | 175-10-275 |
6 | 800-50-1000 | 6 | 160-10-270 |
7 | 700-50-1000 | 7 | 160-10-250 |
8 | 600-50-1000 | 8 | 150-10-260-15-350 |
9 | 600-50-900 | 9 | 130-6-160-8-240-10-250 |
10 | 550-40-750-50-800 | 10 | 130-10-250 |
11 | 500-25-650-30-800 | 11 | 130-10-250 |
12 | 400-25-550-30-700 | 12 | 120-6-150-8-230 |
13 | 375-25-650-30-800 | 13 | 100-5-110-6-200 |
14 | 350-25-550-30-700 | 14 | 100-4-120-5-140 |
15 | 350-25-650 | 15 | 95-3-116-4-120 |
16 | 300-20-400-25-600 | 16 | 95-3-110 |
17 | 300-20-400-25-500 | 17 | 90-5-100-10-190-15-250 |
18 | 250-20-350-25-500 | 18 | 90-5-100-6-190 |
19 | 250-20-450 | 19 | 90-5-100-6-160 |
20 | 225-10-275-15-350-25-500 | 20 | 85-4-105-5-160 |
21 | 80-4-100-5-160 | ||
22 | 75-3-90-4-110-5-135 | ||
23 | 75-2-85-3-115 | ||
24 | 75-2-95 | ||
25 | 65-2-95 | ||
26 | 65-1-75-2-85 | ||
27 | 60-1-70-2-80 |
സവിശേഷതകള്‍
കുറിപ്പ്
കെ.എം.ഉണ്ണിത്താന്‍ (ഐ.സി.എസ് റിട്ട.) കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ഈ ഉത്തരവിനെതിരേ ജീവനക്കാരില്‍ വ്യാപകമായ അസംതൃപ്തി ഉയര്‍ന്നു വന്നു. എന്‍.ജി.ഒ. യൂണിയന്‍ ഈ കമ്മീഷന്റെ ശുപാര്‍ശകളെയോ മേല്‍ സൂചിപ്പിച്ച ഉത്തരവ് പ്രകാരമുള്ള ശമ്പള പരിഷ്കരണത്തെയോ അംഗീകരിച്ചിരുന്നില്ല. ഇതിന്റെ പശ്ഛാത്തലത്തിലാണ് വി.കെ. വേലായുധന്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 01-07-1968 മുതല്‍ പ്രാബല്യത്തോടെ G.O. (P) No.290/69 Fin. Dated 09.06.1969 പ്രകാരം ശമ്പളപരിഷ്കരണം നടത്തിയത്. സമയ ബന്ധിത ശമ്പള പരിഷ്കരണങ്ങളുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു. ഇതിന് മുമ്പായി ഉണ്ണിത്താന്‍ കമ്മീഷനെതിരെ സംഘടനകള്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ ജോര്‍ജ്ജ് തോമസ് ഐ.എ.എസ് (റവന്യൂ ബോര്‍ഡിലെ ഒന്നാം അംഗം) എന്നയാളെ സ്പെഷ്യല്‍ ഓഫീസര്‍ ആയി നിയമിച്ചു എങ്കിലും സ്പെഷ്യല്‍ ഓഫീസറുടെ ശുപാര്‍ശകളും ജീവനക്കാര്‍ അംഗീകരിച്ചില്ല.
SCHEDULE OF PAY SCALES AS ON 1-7-1968
(G.O. (P) No.290/69 Fin. Dated 06.06.1969)
വി.കെ. വേലായുധന്‍ (കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍)കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ G.O. (P) No.290/69 Fin. Dated 06.06.1969പ്രകാരം ശമ്പള പരിഷ്കരണം നിലവില്‍ വന്നു.
Class IV Posts
Class III Posts
3. 80 – 3 – 89 – 4 – 109 – 5 – 144 – 6 – 150
4. 85 – 5 – 115 – 6 – 175
5. 90 – 5 – 100 – 6 – 190
6. 95 – 5 – 100 – 6 – 190
7. 100 – 6 – 136 – 7 – 178 – 8 – 210
8. 100 – 10 – 190 – 15 – 280
9. 110 – 6 – 134 – 7 – 162 – 8 – 202 – 9 -220
10. 130 – 7 – 151 – 8 – 175 – 9 – 220 – 10 -270
11. 140 – 8 – 172 – 9 – 208 – 10 – 258 – 12 -270
12. 140 – 10 – 290
13. 170 – 10 – 190 – 15 – 385
14. 175 – 10 – 255 – 12 – 315
15. 190 – 10 – 260 – 12 – 320
16. 220 – 10 – 250 – 15 – 370
17. 225 – 10 – 245 – 15 – 350 – 20 – 450
Class II Posts
18. 250 – 15 – 340 – 20 – 500 – 25 – 525
19. 250 – 20 – 350 – 25 – 600
20. 260 – 15 – 350 – 25 – 600
21. 280 – 15 – 340 – 20 – 500 – 25 – 525
22. 310 – 20 – 350 – 25 – 600
23. 325 – 25 – 500 – 30 – 650 – 35 – 685 -40 – 725
24. 350 – 25 – 600
25. 375 – 25 – 450 – 30 – 600 – 35 – 670 -40 – 750– 50 – 800
26. 400 – 25 – 450 – 30 – 480 – 35 – 550 -40 – 750– 50 – 900
27. 515 – 35 – 550 – 40 – 750 – 50 – 900
28. 550 – 40 – 750 – 50 – 900
29. 600 – 50 – 900
Class I Posts
30. 600 – 50 – 1000
31. 700 – 50 – 1000
32. 800 – 50 – 1000
33. 800 – 50 – 1100
34. 900 – 50 – 1200
35. 1000 – 50 – 1300
36. 1100 – 50 – 1700
37. 1300 – 50 – 1700
സവിശേഷതകള്‍.
G.O. (P) No.290/69 Fin. Dated 06.06.1969 പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം
റിവൈസ്ഡ് സ്കെയിലില്‍ ഇപ്പോഴത്തെ ശമ്പളത്തിന്റെ തൊട്ടടുത്ത സ്റ്റേജില്‍ ശമ്പളം നിര്‍ണ്ണയിക്കും. അപ്പോള്‍ കിട്ടുന്ന മോണിറ്ററി ബെനഫിറ്റ് ശമ്പളം നിര്‍ണ്ണയിച്ച സ്കെയിലിലെ ഇങ്ക്രിമെന്റിനേക്കാള്‍ കുറവാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ തൊട്ടടുത്ത സ്റ്റേജിലേക്ക് ശമ്പളം നിര്‍ണ്ണയിക്കണം. ഏഴ് വര്‍ഷം സര്‍വ്വീസ് പൂര്ത്തിയാക്കിയ ക്ലാസ്സ് 3, 4 വിഭാഗം ജീവനക്കാര്‍ക്ക് മാത്രമേ ഇത് ബാധകമാവുകയുള്ളൂ. ( റൂള് 2(എ) ).
പുതിയ സ്കെയിലിൽ ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകയേക്കാള്‍ കുറവാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകയില്‍ ശമ്പളം നിര്‍ണ്ണയിക്കണം.
ക്ലാസ്സ് IV ലെ 70-115 ക്ലാസ്സ് III യിലെ 75-130, 80-150, 85-175 സ്കെയിലുകളില്‍ ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ റിവൈസ്ഡ് സ്കെയിലിലെ സാമ്പത്തിക ലാഭം 5 രൂപയിലും കുറവാണെങ്കിലും, ഇതൊഴികെ മറ്റ് ക്ലാസ്സ് 3 ഓഫീസര്‍മാരുടെ ശമ്പളം പുതിയ സ്കെയിലില്‍ നിശ്ചയിക്കുമ്പോള്‍ സാമ്പത്തിക ലാഭം 7 രൂപയിലും കുറവാണെങ്കിലും അത്തരം ജീവനക്കാരുടെ ശമ്പളം അതിന് തൊട്ടടുത്ത സ്റ്റേജില്‍ ശമ്പളം നിര്‍ണ്ണയിക്കണം.. ഇങ്ങനെ ചെയ്യുമ്പോഴും സാമ്പത്തിക ലാഭം യഥാക്രമം 5, 7 രൂപയിലും കുറവാണെങ്കിലും വീണ്ടും റിവൈസ്ഡ് സ്കെയിലിലെ തൊട്ടടുത്ത സ്റ്റേജില്‍ ശമ്പളം നിര്‍ണ്ണയിക്കണം. (റൂള്‍ 2(സി) ജി.ഒ(പി)645/1969 ഫിന്‍ . തിയതി 03.12.1969. )
ഒന്നിലധികം സ്കെയിലുകളില്‍ ശമ്പളം പരിഷ്കരിക്കേണ്ടി വരുമ്പോള്‍
ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ ഹയര്‍ സ്കെയിലിനെക്കാള്‍ ഉയര്‍ന്ന തുകയാണ് ലോവര്‍ സ്കെയിലിലെ ഫിക്സേഷനില്‍ ലഭിക്കുന്നത് എങ്കില്‍ ആയത് കെ.എസ്.ആര്‍ പ്രകാരം ഇപ്രകാരം ഉയര്‍ന്ന തുകയില്‍ ശമ്പളം നിര്‍ണ്ണയിക്കാവുന്നതാണ്. ഒരേ തിയതിയില്‍ രണ്ട് തസ്തികകള്‍ സ്വീകരിക്കേണ്ടി വരുന്ന ജീവനക്കാരനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
പ്രൊവിഷണല്‍ നിയമനം ലഭിക്കുന്നവര്ക്കും ഫിക്സേഷന്‍ ചട്ടങ്ങള്‍ ബാധകമാണ്.
റിവൈസ്ഡ് സ്കെയിലിലെ മാക്സിമത്തെക്കാളും ഉയര്‍ന്ന ശമ്പളം പരിഷ്കരിക്കുന്ന വിധം.
റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാളും ഉയര്താന്ണ്ന ശമ്പളം നിര്‍ണ്ണയിച്ചു വരുന്ന തുകയെങ്കില്‍ പരമാവധി തുകയില്‍ പരിമിതപ്പെടുത്താതെ ഉയര്‍ന്ന തുകയില്‍ ശമ്പളം നിര്‍ണ്ണയിക്കാവുന്നതാണ്. ഈ സമയത്ത് തൊട്ടു പുറകിലത്തെ സ്കെയിലില്‍ ലഭിച്ചുകൊണ്ടിരുന്ന ഇന്‍ക്രിമെന്‍റ് 5 വര്‍ഷം കൂടി ലഭിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ 500 രൂപ വരെയാണ് ഇങ്ങനെ ശമ്പളത്തില്‍ അധികമായി ലഭിക്കുന്നത്.
SCHEDULE OF PAY SCALES AS ON 1-7-1973
(G.O. (P) No.91/74 Fin. Dated 05-04-1974)
Class IV Posts
Class III Posts
Class II Posts
Class I Posts
സവിശേഷതകള്‍.
കുറിപ്പ്: 1973 ജനുവരി 10 മുതല്‍ ആരംഭിച്ച 54 ദിവസം നീണ്ടു നിന്ന് അനിശ്ചിതകാല പണിമുടക്കില്‍ ജീവനക്കാര്‍ പ്രകട്പ്പിച്ച കരുത്താണ് ശമ്പള പരിഷ്കരണത്തില്‍ പുറംതിരിഞ്ഞു നിന്ന സര്‍ക്കാരിനെ പരിഷ്കരണം നടത്താന്‍ നിര്‍ബന്ധിതരാക്കിയത്. എന്നാല്‍ സമഗ്രമായ ഒരുപരിഷ്കരണമായി ഇതിനെ കണക്കാക്കാന്‍ ആവില്ല. എന്നാല്‍ ശമ്പളപരിഷ്കരണത്തിന് 5 വര്ഷ തത്വം ആദ്യമായി നടപ്പാകുന്നത് ഈ പരിഷ്കരണത്തിലൂടെയാണ്.
G.O. (P) No.91/74 Fin. Dated 05-04-1974പ്രകാരം ശമ്പളം ഫിക്സ് ചെയ്യുന്ന വിധം.
വെയിറ്റേജ്.
ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ പൂര്‍ത്തിയാക്കിയ ഓരോ ഏഴു വര്‍ഷത്തിനും ഒരു ഇന്‍ക്രിമെന്റ് പ്രകാരം പരമാവധി മൂന്ന് ഇൻക്രിമെന്റ് ലഭിക്കും. 15 രൂപയില്‍ കുറയാത്തതും 50 രൂപയിൽ കൂടാത്തതുമായിരിക്കണം വെയിറ്റേജ്.
നിലവിലെ ശമ്പളം + പേഴ്സണല്‍ പേ + ഡി.എ + അഡ്ഹോക്ക് ഇന്‍ക്രിമെന്റ് + വെയിറ്റേജ് എന്നിവ കൂട്ടികിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിലെ ഏതെങ്കിലും സ്റ്റേജാണെങ്കിൽ ആ സ്റ്റേജില്‍ ശമ്പളം നിര്‍ണ്ണയിക്കാവുന്നതാണ്. നിര്‍ണ്ണയിച്ച ശമ്പളം റിവൈസ്ഡ് സ്കെയിലിലെ സ്റ്റേജിനേക്കാള്‍ കുറവാണെങ്കില്‍ അടുത്ത സ്റ്റേജില്‍ ശമ്പളം നിര്‍ണ്ണയിക്കണം.
സര്‍വ്വീസിലെ കാലാവധി പരിഗണിക്കാതെ 15 രൂപ എങ്കിലും കുറഞ്ഞ ആനുകൂല്യം ജീവനക്കാരന് ലഭിക്കും.
റിവൈസ്ഡ് സ്കെയിലിലെ പരമാവധിയേക്കാള്‍ കൂടുതലാണ് നിശ്ചയിച്ച് കിട്ടുന്ന തുക എങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം നിശ്ചയിക്കാവുന്നതാണ്. സ്കെയിലിലെ പരമാവധി തുകയും ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും.
റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകയേകക്കാള്‍ കുറവാണ് നിര്‍ണ്ണയിച്ച് കിട്ടുന്ന തുക എങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ ഏറ്റവും ചുരുങ്ങിയ തുകയില്‍ തന്നെ ശമ്പളം നിശ്ചയിക്കണം.
ഒന്നിലധികം സ്കെയിലുകളില്‍ ശമ്പളം പരിഷ്കരിക്കേണ്ടി വരുമ്പോള്‍.
ഹയര്‍ സ്കെയിലിനെക്കാള്‍ ഉയര്‍ന്ന തുകയാണ് ലോവര്‍ സ്കെയിലിലെ ഫിക്സേഷനില്‍ ലഭിക്കുന്നത് എങ്കില്‍ ആയത് കെ.എസ്.ആര്‍ പ്രകാരം അനുവദനീയമാണ്. ഒരേ തിയതിയില്‍ രണ്ട് തസ്തികകളില്‍ ശമ്പളം ഫിക്സ് ചെയ്യേണ്ടി വരുന്ന ജീവനക്കാരനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
പ്രൊവിഷണല്‍ നിയമനം ലഭിക്കുന്നവര്ക്കും ഫിക്സേഷന്‍ റൂളുകള്‍ ബാധകമാണ്.
പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്തത് കാരണം ഇന്‍ക്രിമെന്‍റ് തടയപ്പെടുന്നവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.
തടയപ്പെട്ടിട്ടുള്ള (അര്‍ഹതപ്പെട്ട) ഇന്‍ക്രിമെന്‍റ് സാങ്കല്‍പ്പികമായി പരിഗണിച്ച് പുതിയ സ്കെയിലില്‍ ശമ്പളം നിര്‍ണ്ണയിക്കണം. പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കുകയുള്ളൂ. ശമ്പളം ഫിക്സ് ചെയ്ത ശേഷം ഒരു ഇന്‍ക്രിമെന്റ് ലഭിക്കുവാന്‍ അംഗീകരിക്കപ്പെട്ട സര്‍വ്വീസ് നിര്‍ബന്ധമാണ്.
എക്കൌണ്ട് ടെസ്റ്റ് വിജയിക്കാത്തത് കാരണം ഇന്‍ക്രിമെന്റ് തടയപ്പെട്ടവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.
സര്‍വ്വീസ് പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും പഴയ സ്കെയിലില്‍ സാങ്കല്‍പ്പികമായി ഇന്‍ക്രിമെന്റ് കണക്കാക്കി ആനുപാതികമായി റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം നിര്ണ്ണയിക്കണം. ടെസ്റ്റ് പാസ്സായ ശേഷം മാത്രമേ പുതിയ സ്കെയിലില്‍ അടുത്ത ഇന്‍ക്രിമെന്‍ ലഭിക്കൂ. ഇത്തരത്തില്‍ ശമ്പളം പരിഷ്കരിക്കുന്നവര്‍ക്ക് റിവൈസ്ഡ് സ്കെയിലില്‍ ഇന്‍ക്രിമെന്റിന് കുടിശ്ശിക ലഭിക്കുകയില്ല.
ഇന്‍ക്രിമെന്റ് നിഷേധിക്കപ്പെട്ടവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.
ഓരോ പൂര്‍ത്തിയായ വര്‍ഷത്തിനും പഴയ സ്കെയിലില്‍ സാങ്കല്‍പികമായി ഇന്‍ക്രിമെന്റ് കണക്കാക്കി ആനുപാതികമായി റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം നിര്ണ്ണയിക്കണം. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം മാത്രമേ അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കൂ.
SCHEDULE OF PAY SCALES AS ON 1-7-1978
(G.O. (P) No.860/78/Fin. dated 16-12-78)
Class IV Posts
Class III Posts
Class II Posts
Class I Posts
റിട്ടയേഡ് ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീ.എന്‍. ചന്ദ്രഭാനുവിനെ ഏകാംഗ കമ്മീഷനായി 1977 ല്‍ നിയമിച്ചു. ഈ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്കരണം നിലവില്‍ വന്നു.
സവിശേഷതകള്‍.
കുറിപ്പ്
ശമ്പള കമ്മീഷനില്‍ ജീവനക്കാരുടെ പ്രതിനിധികളെ ഉള്‍കൊള്ളിക്കണമെന്നും, ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1978 ജനുവരി 11 മുതല്‍ 27 വരെ പണിമുടക്ക് നടന്നു. തുടര്‍ന്ന് പതിനയ്യായിരത്തോളം ജീവനക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഡെയ്സ് നോണ്‍ ബാധകമാക്കി. സംഘടനകളുമായുള്ള ചര്‍ച്ചക്ക് കമ്മീഷന്‍ തയ്യാറായിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് കമ്മീഷന്‍ പ്രവര്‍ത്തനം പെട്ടെന്ന് അവസാനിപ്പിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വലിയ കാലതാമസമുണ്ടായി.
G.O. (P) No.860/78/Fin. dated 16-12-78 പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം.
റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം പരിഷ്കരിക്കുന്നതിന് 300 രൂപ വരെയുള്ള അടിസ്ഥാന ശമ്പളത്തോടൊപ്പം ശമ്പളത്തിന്റെ 36% കൂട്ടുക. 300 രൂപ മുതല്‍ 2250 രൂപ വരെയുള്ളവരുടെ ശമ്പളത്തോടൊപ്പം 27%ഡി.എ കൂട്ടുക. ഇങ്ങനെ കൂട്ടികിട്ടുന്നത് 2400 രൂപയില്‍ കൂടരുത്.
വെയിറ്റേജ്.
ശമ്പളം ഫിക്സ് ചെയ്യുമ്പോള്‍ പൂര്‍ത്തീകരിച്ച ഓരോ 10 വര്‍ഷത്തിനും ഒന്ന് എന്ന നിരക്കില്‍ അഡ്വാന്‍സ് ഇന്‍ക്രിമെന്റ്. 25 വര്‍ഷത്തിന് 3 ഇന്‍ക്രിമെന്റ് എന്ന നിരക്കില്‍ വെയിറ്റേജ്.
പരമാവധി സാമ്പത്തിക ആനുകൂല്യം 50 രൂപയും മിനിമം 25 രൂപയും ( സര്‍വ്വീസ് കാലാവധി പരിഗണിക്കാതെ) ലഭിക്കും.
ഫിക്സേഷന്‍
നിലവിലെ ശമ്പളം +പേഴ്സണല്‍ പേ +ഡി.എ+അഡ്ഹോക്ക് ഇന്‍ക്രിമെന്റ് + വെയിറ്റേജ് എന്നിവ കൂട്ടികിട്ടുന്നതുക റിവൈസ്ഡ് സ്കെയിലിലെ ഏറ്റവും ചുരുങ്ങിയ തുകയേക്കാള്‍ കുറവാണെങ്കില്‍, ജീവനക്കാരന്‍ വെയിറ്റേജിന് അര്‍ഹനാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ ആദ്യത്തെ ഇന്‍ക്രിമെന്റ് നിരക്കില്‍ വെയിറ്റേജ് കണക്കാക്കാം.
ഫിക്സ് ചെയ്ത് കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിനെക്കാള്‍ താഴെയാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിന്റെ ഏറ്റവും ചുരുങ്ങിയ തുകയില്‍ ശമ്പളം നിര്‍ണ്ണയിക്കാവുന്നതാണ്.
നിശ്ചയിച്ച് കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിന്റെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍ അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും ശമ്പളം നിര്‍ണ്ണയിക്കാവുന്നതാണ്.
റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള് കൂടുതലാണ് നിര്‍ണ്ണയിച്ച് കിട്ടുന്ന തുക എങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം നിര്‍ണ്ണയിക്കണം. സ്കെയിലിലെ പരമാവധി തുകയും ഫിക്സ് ചെയ്തപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും.
നിലവിലെ അടിസ്ഥാന ശമ്പളം റിവൈസ്ഡ് സ്കെയിലിലെ മാക്സിമത്തേക്കാള്‍ അധികരിച്ചാല്‍.
നിലവിലെ അടിസ്ഥാന ശമ്പളം റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള്‍ അധികരിച്ചാലും ഫിക്സേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ഫിസ്ക് ചെയ്തു കിട്ടുന്ന തുകയുടെയും റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയും തമ്മിലുള്ള വ്യത്യാസം പേഴ്സണല്‍ പേ ആയി ലഭിക്കും. ശമ്പളം റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ നിശ്ചയിക്കണം. ചുരുങ്ങിയത് 25 രൂപയുടെ ആനുകൂല്യം ഉറപ്പുവരുത്തിയാണ് പേഴ്സണല്‍ പേ അനുവദിക്കുന്നത്.
ഒന്നിലധികം സ്കെയിലുകളില്‍ ശമ്പളം പരിഷ്കരിക്കുന്ന വിധം.
ഹയര്‍ സ്കെയിലിനെക്കാള്‍ ഉയര്‍ന്ന തുകയാണ് ലോവര്‍ സ്കെയിലിലെ ഫിക്സേഷനില്‍ ലഭിക്കുന്നത് എങ്കില്‍ ആയത് കെ.എസ്.ആര്‍ പ്രകാരം അനുവദനീയമാണ്. ഒരേ തിയതിയില്‍ രണ്ട് തസ്തികകളില്‍ ശമ്പളം ഫിക്സ് ചെയ്യേണ്ടി വരുന്ന ജീവനക്കാരനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
പ്രൊവിഷണല്‍ നിയമനം ലഭിക്കുന്നവര്ക്കും ഫിക്സേഷന്‍ റൂളുകള്‍ ബാധകമാണ്.
പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്തത് കാരണം ഇന്‍ക്രിമെന്‍റ് തടയപ്പെടുന്നവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.
തടയപ്പെട്ടിട്ടുള്ള (അര്‍ഹതപ്പെട്ട) ഇന്‍ക്രിമെന്‍റ് സാങ്കല്‍പ്പികമായി പരിഗണിച്ച് പുതിയ സ്കെയിലില്‍ ശമ്പളം ഫിക്സ് ചെയ്യാം. അടുത്ത ഇന്‍ക്രിമെന്റ് പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. ശമ്പളം ഫിക്സ് ചെയ്ത ശേഷം ഒരു ഇന്‍ക്രിമെന്റ് ലഭിക്കുവാന്‍ അംഗീകരിക്കപ്പെട്ട സര്‍വ്വീസ് നിര്‍ബന്ധമാണ്.
അക്കൌണ്ട് ടെസ്റ്റ് വിജയിക്കാത്തത് കാരണം ഇന്‍ക്രിമെന്റ് തടയപ്പെട്ടവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.
സര്‍വ്വീസ് പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും പഴയ സ്കെയിലില്‍ ഇന്‍ക്രിമെന്റ് സാങ്കല്‍പ്പികമായി കണക്കാക്കി ആനുപാതികമായി റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം ഫിക്സ് ചെയ്യാം. ടെസ്റ്റ് പാസ്സായ ശേഷം മാത്രമേ പുതിയ സ്കെയിലില്‍ അടുത്ത ഇന്‍ക്രിമെന്‍ ലഭിക്കൂ. റിവൈസ്ഡ് സ്കെയിലില്‍ ഇന്‍ക്രിമെന്റിന് അരിയര്‍ ലഭിക്കുകയില്ല.
ഇന്‍ക്രിമെന്റ് നിഷേധിക്കപ്പെട്ടവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.
ഓരോ പൂര്‍ത്തിയായ വര്‍ഷത്തിനും പഴയ സ്കെയിലില്‍ സാങ്കല്‍പികമായി ഇന്‍ക്രിമെന്റ് കണക്കാക്കി ആനുപാതികമായി റിവൈസ്ഡ് സ്കെയിലില്‍ ഫിക്സ് ചെയ്യും. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം മാത്രം അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കൂ.
SCHEDULE OF PAY SCALES AS ON 1-7-1983
(G.O. (P).No. 515/85/Fin. dated 16-9-85)
29.04.1983 ന്റെ ജി.ഒ.(എം.എസ്.) നം.223/83(493) ഫിന്‍ ഉത്തരവ് പ്രകാരം റിട്ട. ജസ്റ്റിസ് വി.പി ഗോപാലന്‍ നമ്പ്യാര്‍ ചെയര്‍മാനായ കമ്മീഷനെ നിയമിച്ചു. 1984 ജൂണില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തയ്യാറാക്കിയ റിപ്പോര്‍ട്ട് കൈപ്പറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് കമ്മീഷന്‍ ചെയര്‍മാന് പ്രസ്ഖാവന ഇറക്കേണ്ടി വന്നു.
Class IV Posts
Class III Posts
Class II Posts
Class I Posts
സവിശേഷതകള്‍
G.O. (P).No. 515/85/Fin. dated 16-9-85 പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം.
വെയിറ്റേജ്.
സേവനം പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും അടിസ്ഥാന ശമ്പളത്തിന്റെ 1/2 % വീതം പരമാവധി 15% വും ചുരുങ്ങിയത് 5%വും വെയിറ്റേജ് ലഭിക്കും. പരമാവധി സാമ്പത്തിക ആനുകൂല്യം 150 രൂപയും ചുരുങ്ങിയത് 50 രൂപയും (സര്‍വ്വീസ് കാലാവധി പരിഗണിക്കാതെ) വെയിറ്റേജ് ലഭിക്കും. ഇന്‍ക്രിമെന്റിന് പരിഗണിക്കുന്ന പൂര്‍ത്തിയാകാത്ത വര്‍ഷവും സര്‍വ്വീസായി പരിഗണിക്കുന്നതാണ്.
ഫിക്സേഷന്‍.
നിലവിലെ അടിസ്ഥാന ശമ്പളം + പേഴ്സണല്‍ പേ + അഡ്ഹോക്ക് ഡി.എ ഉള്‍പെട്ട ഡി.എ + വെയിറ്റേജ് എന്നിവ കൂട്ടികിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിലെ സ്കെയിലിന്റെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍ അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജില്‍ ശമ്പളം നിര്ണ്ണയിക്കാവുന്നതാണ്. ശമ്പളം ഫിക്സ് ചെയ്തത് റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകയിലും താഴെയാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകയില്‍ ശമ്പളം നിര്ണ്ണയിക്കണം.
ശമ്പളം നിര്ണ്ണയിച്ച് കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിനെക്കാള്‍ താഴെയാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിന്റെ ചുരുങ്ങിയ തുകയില്‍ ശമ്പളം നിര്‍ണ്ണയിക്കാം.
ശമ്പളം നിര്ണ്ണയിച്ച് കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിന്റെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍ അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും നിര്ണ്ണയിക്കണം.
റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള് കൂടുതലാണ് ശമ്പളം നിര്ണ്ണയിച്ച് കിട്ടുന്ന തുക എങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം നിര്‍ണ്ണയിക്കണം.
സ്കെയിലിലെ പരമാവധി തുകയും ശമ്പളം നിര്‍ണ്ണയിച്ചപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും.
ഒന്നിലധികം സ്കെയിലുകളില്‍ ശമ്പളം പരിഷ്കരിക്കുന്ന വിധം.
ഹയര്‍ സ്കെയിലിനെക്കാള്‍ ഉയര്‍ന്ന തുകയാണ് ലോവര്‍ സ്കെയിലിലെ ഫിക്സേഷനില്‍ ലഭിക്കുന്നത് എങ്കില്‍ ആയത് കെ.എസ്.ആര്‍ പ്രകാരം അനുവദനീയമാണ്. ഒരേ തിയതിയില്‍ രണ്ട് തസ്തികകളില്‍ ശമ്പളം നിര്‍ണ്ണയിക്കേണ്ടി വരുന്ന ജീവനക്കാരനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
പ്രൊവിഷണല്‍ നിയമനം ലഭിക്കുന്നവര്ക്കും ഫിക്സേഷന്‍ ചട്ടങ്ങള്‍ ബാധകമാണ്.
പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്തത് കാരണം ഇന്‍ക്രിമെന്‍റ് തടയപ്പെടുന്നവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.
തടയപ്പെട്ടിട്ടുള്ള (അര്‍ഹതപ്പെട്ട) ഇന്‍ക്രിമെന്‍റ് സാങ്കല്‍പ്പികമായി പരിഗണിച്ച് പുതിയ സ്കെയിലില്‍ ശമ്പളം നിര്ണ്ണയിക്കണം.
. അടുത്ത ഇന്‍ക്രിമെന്റ് പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. ശമ്പളം ഫിക്സ് ചെയ്ത ശേഷം ഒരു ഇന്‍ക്രിമെന്റ് ലഭിക്കുവാന്‍ അംഗീകരിക്കപ്പെട്ട സര്‍വ്വീസ് നിര്‍ബന്ധമാണ്.
അക്കൌണ്ട് ടെസ്റ്റ് വിജയിക്കാത്തത് കാരണം ഇന്‍ക്രിമെന്റ് തടയപ്പെട്ടവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.
സര്‍വ്വീസ് പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും പഴയ സ്കെയിലില്‍ ഇന്‍ക്രിമെന്റ് സാങ്കല്‍പ്പികമായി കണക്കാക്കി ആനുപാതികമായി റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം നിര്ണ്ണയിക്കണം.
ടെസ്റ്റ് പാസ്സായ ശേഷം മാത്രമേ പുതിയ സ്കെയിലില്‍ അടുത്ത ഇന്‍ക്രിമെന്‍ ലഭിക്കൂ. റിവൈസ്ഡ് സ്കെയിലില്‍ ഇന്‍ക്രിമെന്റിന് അരിയര്‍ ലഭിക്കുകയില്ല.
ഇന്‍ക്രിമെന്റ് നിഷേധിക്കപ്പെട്ടവരുടെ ശമ്പളം പരിഷ്കരിക്കുന്ന വിധം.
ഓരോ പൂര്‍ത്തിയായ വര്‍ഷത്തിനും പഴയ സ്കെയിലില്‍ സാങ്കല്‍പികമായി ഇന്‍ക്രിമെന്റ് കണക്കാക്കി ആനുപാതികമായി റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം നിര്ണ്ണയിക്കണം.
ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം മാത്രം അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കൂ.
01.07.1983 ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ / ഉദ്യോഗക്കയറ്റം ലഭിച്ചവരുടെയും ശമ്പളം പരിഷ്കരിക്കുന്ന വിധം.
01.07.1983 ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെയും / ഉദ്യോഗക്കയറ്റം ലഭിച്ചവരുടെയും ശമ്പളം റിവൈസ്ഡ് സ്കെയിലില്‍ ആവശ്യമെങ്കില്‍ ശമ്പളം നിര്ണ്ണയിക്കാവുന്നതാണ്. 01.07.1983 മുതല്‍ 16.09.1985 കൂടിയ കാലയളവില്‍ പ്രീ റിവൈസ്ഡ് സ്കെയിലിലുള്ള പ്രവേശനത്തിലും / പ്രമോഷനിലും പ്രീ റിവൈസ്ഡ് സ്കെയിലില്‍ വാങ്ങിയ അടിസ്ഥാന ശമ്പളം + ഡി.എ എന്നിവ കൂട്ടികിട്ടിയ തുക റിവൈസ്ഡ് സ്കെയിലിലെ അടിസ്ഥാന ശമ്പളം + ഡി.എ എന്നിവ കൂട്ടികിട്ടിയ തുകയേക്കാള്‍ കൂടുതലാണെങ്കില്‍, കൂടുതലുള്ള തുക പേഴ്സണല്‍ പേ ആയി ലഭിക്കും. ഈ തുക തുടര്‍ന്നു വരുന്ന ഇന്‍ക്രിമെന്റില്‍ ലയിപ്പിക്കും. ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയ ശേഷമുള്ള പ്രവേശനം / ഉദ്യോഗക്കയറ്റം എന്നിവക്ക് ഇത് ബാധകമല്ല.
SCHEDULE OF PAY SCALES AS ON 1-7-1988
(G.O. (P) No.480/89/Fin. dated 01-11-1989)
1987ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ 1987 ഡിസംബറില്‍ തന്നെ റിട്ട.ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോന്‍ അദ്ധ്യക്ഷനായി കമ്മീഷനെ നിയമിച്ചു. യാതൊരു സമരമോ പ്രക്ഷോഭമോ കൂടാതെയാണ് ശമ്പള കമ്മീഷന്‍ നിയമിക്കപ്പെട്ടത്. 1989 മെയ് മാസം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സമഗ്രമായി പരിശോധിച്ച് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടായി ഇത് പരിഗണിക്കപ്പെട്ടു.
Class IV Posts
Class III Posts
Class II Posts
Class I Posts
സവിശേഷതകള്‍.
G.O. (P) No.480/89/Fin. dated 01-11-1989പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം.
വെയിറ്റേജ്.
സേവനം പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും അടിസ്ഥാന ശമ്പളത്തിന്റെ 1/3% വീതം പരമാവധി 10% വെയിറ്റേജ് ലഭിക്കും. ഏറ്റവും ചുരുങ്ങിയ വെയിറ്റേജ് എത്രയാണെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. പരമാവധി സാമ്പത്തിക ആനുകൂല്യം 250 രൂപയും ഏറ്റവും ചുരുങ്ങിയത് 60 രൂപയും ലഭിക്കും. ഇന്‍ക്രിമെന്റിന് പരിഗണിക്കുന്ന പൂര്‍ത്തിയാകാത്ത വര്‍ഷം സര്‍വ്വീസായി പരിഗണിക്കുന്നതാണ്.
ഫിക്സേഷന്‍.
നിലവിലെ അടിസ്ഥാന ശമ്പളം +പേഴ്സണല്‍ പേ + ഡി.എ (അഡ്ഹോക്ക് ഡി.എ ഉള്‍പ്പെടെ) + വെയിറ്റേജ് എന്നിവ കൂട്ടികിട്ടുന്ന തുക എത്രയാണോ അത് റിവൈസ്ഡ് സ്കെയിലിന്റെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍ അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും ശമ്പളം നിര്‍ണ്ണയിക്കണം. ഫിക്സ് ചെയ്തതുക റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകയിലും താഴെയാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകയില്‍ ശമ്പളം നിര്‍ണ്ണയിക്കണം. ഫിക്സ് ചെയ്ത് കിട്ടുന്നതുക റിവൈസ്ഡ് സ്കെയിലിന്റെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍ അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ ശമ്പളം നിര്‍ണ്ണയിക്കണം.
റിവൈസ്ഡ് സ്കെയിലിലെ പരമാവധിയേക്കാള്‍ കൂടുതലാണ് ശമ്പളം നിര്‍ണ്ണയിച്ച് കിട്ടുന്നതുക എങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം നിര്‍ണ്ണയിക്കണം. സ്കെയിലിലെ പരമാവധി തുകയും ഫിക്സ് ചെയ്തപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പേഴ്സണല്‍ പേ തുടര്‍ന്നുള്ള ശമ്പള വര്‍ദ്ധനവില്‍ ലയിപ്പിക്കുന്നതല്ല.
01.07.1988 ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ / ഉദ്യോഗക്കയറ്റം ലഭിച്ചവരുടെയും ശമ്പളം പരിഷ്കരിക്കുന്ന വിധം.
01.07.1988 ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ / ഉദ്യോഗക്കയറ്റംലഭിച്ചവരുടെയും ശമ്പളംആവശ്യമെങ്കില്‍ റിവൈസ്ഡ് സ്കെയിലില്‍ നിര്‍ണ്ണയിക്കാവുന്നതാണ്. 01.07.1988 മുതല്‍ 01.11.1989 കൂടിയ കാലയളവില്‍ പ്രീ റിവൈസ്ഡ് സ്കെയിലിലുള്ള പ്രവേശനത്തിലും/ പ്രമോഷനിലും പ്രീ റിവൈസ്ഡ് സ്കെയിലില്‍ വാങ്ങിയ അടിസ്ഥാന ശമ്പളം + ഡി.എ എന്നിവ കൂട്ടികിട്ടിയ തുക റിവൈസ്ഡ് സ്കെയിലിലെ അടിസ്ഥാന ശമ്പളം + ഡി.എ എന്നിവ കൂട്ടികിട്ടിയ തുകയേക്കാള്‍ കൂടുതലാണെങ്കില്‍, കൂടുതലുള്ള തുക പേഴ്സണല്‍ പേ ആയി ലഭിക്കും. പേഴ്സണല്‍ പേ ഡി.എ, എച്ച്.ആര്‍.എ എന്നിവ കണക്ക് കൂട്ടുന്നതിന് പരിഗണിക്കും. അടുത്ത ശമ്പള പരിഷ്കരണത്തിന് മുമ്പ് ജീവനക്കാരന്‍ പെന്‍ഷന്‍ പറ്റുകയാണെങ്കില്‍ ഈ തുക പെന്‍ഷന്‍ കണക്കാക്കുന്നതിന് പരിഗണിക്കും. ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയ ശേഷമുള്ള പ്രവേശനം / ഉദ്യോഗക്കയറ്റം എന്നിവക്ക് ഇത് ബാധകമല്ല.
ഒന്നിലധികം സ്കെയിലുകളില്‍ ശമ്പളം പരിഷ്കരിക്കുന്ന വിധം.
ഹയര്‍ സ്കെയിലിനെക്കാള്‍ ഉയര്‍ന്ന തുകയാണ് ലോവര്‍ സ്കെയിലിലെ ഫിക്സേഷനില്‍ ലഭിക്കുന്നത് എങ്കില്‍ ആയത് കെ.എസ്.ആര്‍ പ്രകാരം അനുവദനീയമാണ്. ഒരേ തിയതിയില്‍ മൂന്ന് തസ്തികകളില്‍ ശമ്പളം ഫിക്സ് ചെയ്യേണ്ടി വരുന്ന ജീവനക്കാരനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
പ്രൊവിഷണല്‍ നിയമനം ലഭിക്കുന്നവര്ക്കും ഫിക്സേഷന്‍ റൂളുകള്‍ ബാധകമാണ്. 30.06.1988 ല്‍ സര്‍വ്വീസിലുള്ളതും സര്‍വ്വീസില്‍ തുടരുന്നതുമായ എംപ്ലോയ്മെന്റ് എക്സേഞ്ച് മുഖേനയുള്ള താത്കാലിക ജീവനക്കാര്‍ക്ക് സര്‍വ്വീസിലുള്ള ഓരോ വര്‍ഷത്തിനും 1/3 % വെയിറ്റേജ് കണക്കാക്കി 01.07.1988 മുതല്‍ റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം ഫിക്സ് ചെയ്യാം.
SCHEDULE OF PAY SCALES AS ON 1-3-1992
(G.O. (P) No.600/93/Fin. dated25-9-93 & G.O.(P) No.930/93(2)/Fin. Dated 08-12-93)
ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് ശമ്പള കമ്മീഷനെ നിയോഗക്കുന്നതിന് പകരം സംസ്ഥാനത്തെ വേതന ഘടനയെ കേന്ദ്രത്തില്‍ നിലവിലുള്ള ശമ്പള സ്കെയിലുകളുമായി താരതമ്യപ്പെടുത്തി ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ഒരു പേ ഈക്വലൈസേഷന്‍ കമ്മറ്റിയെ നിയോഗിക്കാനാണ് 1991 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സക്കറിയ മാത്യു ഐ.എ.എസ്, ആര്‍. നാരായണന്‍ ഐ.എ.എസ്, എം.മോഹന്‍കുമാര്‍ ഐ.എ.എസ്, വി. കൃഷ്ണമൂര്‍ത്തി എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.
Class IV Posts
Class III Posts
Class II Posts
Class I Posts
സവിശേഷതകള്‍.
G.O. (P) No.600/93/Fin. dated25-9-93 & G.O.(P) No.930/93(2)/Fin. Dated 08-12-93എന്നിവ പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം.
വെയിറ്റേജ്.
പഴയ സ്കെയിലിലെ അടിസ്ഥാന ശമ്പളത്തിന്റെ 7% സര്‍വ്വീസ് വെയിറ്റേജായി ലഭിക്കും. പരമാവധി സാമ്പത്തിക ആനുകൂല്യം 250 രൂപയും മിനിമം 75 രൂപയും ലഭിക്കും.
ഫിക്സേഷന്‍.
നിലവിലെ എമോളുമെന്റ്സ് (അടിസ്ഥാന ശമ്പളം + പേഴ്സണല്‍ പേ + സ്പെഷ്യല്‍ പേ ) എത്രയാണോ അതിന്റെ തൊട്ടടുത്ത സ്റ്റേജില്‍ റിവൈസ്ഡ് സ്കെയിലില്‍ ഫിക്സ് ചെയ്ത് കിട്ടുന്ന തുക+ വെയിറ്റേജ്. ഇങ്ങനെ കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിലെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍ അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും ശമ്പളം നിര്ണ്ണയിക്കണം. ശമ്പളം ഫിക്സ് ചെയ്തത് റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകക്കും താഴെയാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകക്ക് ശമ്പളം നിര്‍ണ്ണയിക്കണം.റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള് കൂടുതലാണ് ഫിക്സ് ചെയ്ത് കിട്ടുന്ന തുക എങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം ശമ്പളം നിര്‍ണ്ണയിക്കണം. സ്കെയിലിലെ പരമാവധി തുകയും ഫിക്സ് ചെയ്തപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പേഴ്സണല്‍ പേ തുടര്‍ന്നുള്ള ശമ്പള വര്‍ദ്ധനവില്‍ ലയിപ്പിക്കുന്നതല്ല.
ബഞ്ചിംഗ്.
സേവന കാലയളവിനനുസരിച്ച് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ശമ്പളം ഫിക്സ് ചെയ്യുന്നത്.
5 വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ശമ്പളം വാങ്ങുന്നവര്‍ക്ക് നിലവിലെ ശമ്പളത്തിന് തുല്യ തുക റിവൈസ്ഡ് സ്കെയിലില്‍ ശമ്പളം നിര്‍ണ്ണയിക്കണം .6 വര്‍ഷം മുതല്‍ 10 വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് റിവൈസ്ഡ് സ്കെയിലില്‍ ഒരു ഇന്‍ക്രിമെന്റും, 11 വര്‍ഷം മുതല്‍ 15 വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് റിവൈസ്ഡ് സ്കെയിലില്‍ രണ്ട് ഇന്‍ക്രിമെന്റും, 16 വര്‍ഷം മുതല്‍ 20 വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് റിവൈസ്ഡ് സ്കെയിലില്‍ മൂന്ന് ഇന്‍ക്രിമെന്റും ലഭിക്കും.
01.03.1992 ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ / ഉദ്യോഗക്കയറ്റം ലഭിച്ചവരുടെയും ശമ്പളം പരിഷ്കരിക്കുന്ന വിധം.
ഇന്ക്രിമെന്റ് തിയ്യതി.
പഴയ സ്കെയിലില്‍ തുടരുകയായിരുന്നെങ്കില്‍ ഇന്‍ക്രിമെന്റ് എന്നു ലഭിക്കുമായിരുന്നോ അതേ തിയതിയില്‍ തന്നെ റിവൈസ്ഡ് സ്കെയില്‍ അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കും.
ജൂനിയര്‍ / സീനിയര്‍ അനോമലി.
ഏതെങ്കിലും കാരണത്താല്‍ ജൂനിയര്‍ ഉദ്യോഗസ്ഥന് ലഭിക്കുന്ന മുന്‍കൂര്‍ ഇന്‍ക്രിമെന്റ് മൂലം ടിയാന് ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം മൂലം സീനിയര്‍ ഉദ്യോഗസ്ഥനെക്കാളും ശമ്പളം ലഭിക്കുന്ന പക്ഷം, ജൂനിയര്‍ ഉദ്യാഗസ്ഥന് ശമ്പളം കൂടുതല്‍ ലഭിച്ച തിയതി മുതല്‍ ഒരു അധിക ഇന്‍ക്രിമെന്റ് സീനിയര്‍ ഉദ്യോഗസ്ഥന് ലഭിക്കും. ഈ തിയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് മാത്രമേ അടുത്ത ഇന്‍ക്രിമന്റ് ലഭിക്കൂ.
അനോമലി പരിഹരിക്കുന്നത് പ്രകാരം അധിക ഇന്‍ക്രിമെന്റ് ലഭിക്കണമെങ്കില്‍
SCHEDULE OF PAY SCALES AS ON 1-3-1997
(G.O. (P) No.3000/98/Fin. Dated 25-11-98)
പി.എം എബ്രഹാം ഐ.എ.എസ് (റിട്ട.) അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ട കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ശമ്പള പരിഷ്കരണ ഉത്തരവ് നടപ്പിലാക്കിയത്. സംസ്ഥാന ജീവനക്കാരുടെ വേതന ഘടനയില്‍ ഒരു വലിയ കുതിച്ചു ചാട്ടമായിരുന്നു ഈ ശമ്പള പരിഷ്കരണത്തിന്റെ അന്തരഫലം. കമ്മീഷന്‍ ശുപാര്‍ശകളിന്മേല്‍ സംഘടനകളുമായി ചര്‍ച്ച നടത്തി മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ കൂടുതല്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. 1992 ല്‍ ശമ്പള തുല്യതാ റിപ്പോര്‍ട്ട് നടപ്പിലാക്കിയ നടപടി വേതന ഘടനക്ക് ഏല്‍പ്പിച്ച ആഘാതവും വേതനത്തിലുണ്ടായ കുറവും ഏറെക്കുറെ പരിഹരിക്കുന്നതിന് ഈ പരിഷ്കരണത്തിലൂടെ സാധിച്ചു.
Class IV Posts
Class III Posts
Class II Posts
Class I Posts
സവിശേഷതകള്‍.
അടിസ്ഥാന ശമ്പളത്തിന്റെ 10% ഫിറ്റ്മെന്റും, പൂര്‍ത്തീകരിച്ച ഓരോ ഓരോ വര്‍ഷത്തിനും അടിസ്ഥാന ശമ്പളത്തിന്റെ 1% എന്ന തോതില്‍ പമാവധി 20 വര്‍ഷത്തിന് വെയിറ്റേജ് ലഭിക്കും.
G.O. (P) No.3000/98/Fin. Dated 25-11-98എന്നിവ പ്രകാരം ശമ്പളം ശമ്പളം പരിഷ്കരിക്കുന്ന വിധം.
എമോളുമെന്റ്സ്
അടിസ്ഥാന ശമ്പളം(ഇന്‍ക്രിമെന്റും+ സ്റ്റാഗിനേഷന്‍ ഇന്‍ക്രിമെന്റും ഉള്‍പെടെ) + പേഴ്സണല്‍ പേ + പേഷ്സണല്‍ അലവന്‍സ് + സ്പെഷ്യല്‍ പേ + ഡി എ+ ഇടക്കാലാശ്വാസം 2 ഗഡു.
( ഡി.എ – അടിസ്ഥാന ശമ്പളം 3500 രൂപ വരെ 148 %,
അടിസ്ഥാന ശമ്പളം 3500 മുതല്‍ 6000 രൂപ വരെ 111% ചുരുങ്ങിയത് 5180 രൂപ,
അടിസ്ഥാന ശമ്പളം 6000 മുതല്‍ 96 % ചുരുങ്ങിയത് 6660 രൂപ )
ഫിറ്റ്മെന്റ് ബെനഫിറ്റ്
അടിസ്ഥാന ശമ്പളത്തിന്റെ 10%
വെയിറ്റേജ്.
പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും അടിസ്ഥാന ശമ്പളത്തിന്റെ 1% എന്ന തോതില്‍ പമാവധി 20 വര്‍ഷത്തിന് വെയിറ്റേജ് ലഭിക്കും. ചുരുങ്ങിയ സാമ്പത്തിക ആനുകൂല്യം : ഫിറ്റ്മെന്റ് ബെനഫിറ്റ് + വെയിറ്റേജ് കൂട്ടി കിട്ടുന്ന തുക 250 രൂപയിലും കുറവായാല്‍ ചുരുങ്ങിയത് 250 രൂപ ലഭിക്കും.
ഇന്‍ക്രിമെന്റിന് പരിഗണിക്കുന്ന പൂര്‍ത്തിയാകാത്ത വര്‍ഷം, ഡൈസ് നോണ്‍, ഏതെങ്കിലും കാരണത്താല്‍ ഇന്‍ക്രിമെന്റ് തടഞ്ഞത് ഇവയൊക്കെ വെയിറ്റേജ് കണക്കാക്കുമ്പോള്‍ സര്‍വ്വീസായി പരിഗണിക്കുന്നതാണ്.
ഫിക്സേഷന്‍.
നിലവിലെ എമോളുമെന്റ്സിന്റെ തൊട്ടടുത്ത സ്റ്റേജില്‍ റിവൈസ്ഡ് സ്കെയിലില്‍ ഫിക്സ് ചെയ്ത് കിട്ടുന്ന തുക + ഫിറ്റ്മെന്റ് ബെനഫിറ്റ് + വെയിറ്റേജ്. ഇങ്ങനെ കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിലെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍ അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും ശമ്പളം നിര്ണ്ണയിക്കാവുന്നതാണ്. ശമ്പളം ഫിക്സ് ചെയ്തത് റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകക്കും താഴെയാണെങ്കില്‍ ചുരുങ്ങിയ തുകക്ക് ശമ്പളം ഫിക്സ് ചെയ്യണം.റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള് കൂടുതലാണ് ഫിക്സ് ചെയ്ത് കിട്ടുന്ന തുക എങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം ഫിക്സ് ചെയ്യണം. സ്കെയിലിലെ പരമാവധി തുകയും ഫിക്സ് ചെയ്തപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പേഴ്സണല്‍ പേ തുടര്‍ന്നുള്ള ശമ്പള വര്‍ദ്ധനവില്‍ ലയിപ്പിക്കും.
ഇന്‍ക്രിമെന്റ് തിയതി.
പഴയ സ്കെയിലില്‍ തുടരുകയായിരുന്നെങ്കില്‍ ഇന്‍ക്രിമെന്റ് എന്നു ലഭിക്കുമായിരുന്നോ അതേ തിയതിയില്‍ തന്നെ റിവൈസ്ഡ് സ്കെയില്‍ അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കും.
ജൂനിയര്‍ / സീനിയര്‍ അനോമലി.
ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം മൂലം സീനിയര്‍ ഉദ്യോഗസ്ഥനെക്കാളും ശമ്പളം ലഭിക്കുന്ന പക്ഷം, ജൂനിയര്‍ ഉദ്യാഗസ്ഥന് ശമ്പളം കൂടുതല്‍ ലഭിച്ച തിയതി മുതല്‍ ഒരു അധിക ഇന്‍ക്രിമെന്റ് സീനിയര്‍ ഉദ്യോഗസ്ഥന് ലഭിക്കും. ഈ തിയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് മാത്രമേ അടുത്ത ഇന്‍ക്രിമന്റ് ലഭിക്കൂ.
അനോമലി പരിഹരിക്കുന്നത് പ്രകാരം അധിക ഇന്‍ക്രിമെന്റ് ലഭിക്കണമെങ്കില്‍
SCHEDULE OF PAY SCALES AS ON 1-7-2004
(G.O. (P) No.145/2006/Fin.dated 25-3-2006& G.O. (P) No.262 /2007/Fin.dated 19-6-2007)
ജി.ഒ(പി)നം.145/2006 ഫിന്‍. തിയതി 25.03.2006 പ്രകാരം ശമ്പളപരിഷ്ക്കരണം നിലവില്‍ വന്നു. ജി.ഒ(പി)നം.262/2007 ഫിന്‍. തിയതി 19.06.2007 പ്രകാരം ഭേദഗതി ചെയ്തു. ആര്‍. നാരായണന്‍ ഐ.എ.എസ്(റിട്ട) ചെയര്‍മാനായും, എ.കെ തോമസ്, സി.എം. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ അംഗങ്ങളായുള്ള കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. 1997 ന് ശേഷം സമയബന്ധിത ശമ്പള പരിഷ്കരണതത്വത്തിന്റെ അടിസ്ഥാനത്തില് 01.03.2002 മുതലായിരുന്നു ശമ്പളം പരിഷ്കരിക്കേണ്ടിയിരുന്നത്. 16.01.2002 ലെ ഉത്തരവ് പ്രകാരം നിലവിലുള്ള ആനുകൂല്യങ്ങള്‍ തന്നെ കവര്‍ന്നെടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സംഘടന നടത്തിയ നിരന്തരമായ പ്രക്ഷോപങ്ങളുടെ ഫലമായാണ് കമ്മീഷനെ നിയമിക്കാനും 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പിലായി ഉത്തരവ് പുറപ്പെടുവിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
Class IV Posts
Class III Posts
Class II Posts
Class I Posts
Master Scale
4510 – 120 – 4990 – 130 – 5510 – 140 – 5930 – 150 – 6680 -160 – 7480 – 170 – 7990 – 200 – 9590 – 240 -10790 – 280 –
11910 – 340 – 13610 – 380 – 16650 – 450 – 20700 – 500 – 23200 – 550 – 25400 – 600 – 26600 – 650 -33750
സവിശേഷതകള്‍.
കുറിപ്പ്. 25.03.2006ലെ ഉത്തരവിന്റെ ഭാഗമായി അനുവദിച്ച ചുരുങ്ങിയ ശമ്പളം 4300 രൂപയായിരുന്നു. താഴെക്കിടയിലുള്ള ജീവനക്കാര്‍ക്ക് ആനുപാതിക വര്‍ദ്ധനവ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യം പുന:പരിശോധിച്ച് ആദ്യത്തെ ആറ് സ്കെയിലുകള്‍ക്ക് 19.06.2007ലെ ഉത്തരവ് പ്രകാരം ഉയര്‍ന്ന സ്കെയിലുകള്‍ അനുവദിക്കുകയും ചെയ്തു.
G.O. (P) No.145/2006/Fin.dated 25-3-2006& G.O. (P) No.262 /2007/Fin. dated 19-6-2007 പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം.
എമോളുമെന്റ്സ്
അടിസ്ഥാന ശമ്പളം (ഇന്‍ക്രിമെന്റു് ഉള്‍പെടെ) + പേഴ്സണല്‍ പേ + ഡി എ 59%
ഫിറ്റ്മെന്റ് ബെനഫിറ്റ്
അടിസ്ഥാന ശമ്പളത്തിന്റെ 6% .ചുരുങ്ങിയത് 350/-. പരമാവധി തുക നിശ്ചയിച്ചിട്ടില്ല.
ഫിക്സേഷന്‍.
നിലവിലെ എമോളുമെന്റ്സ് + ഫിറ്റ്മെന്റ് ബെനഫിറ്റ് കൂട്ടി കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിലെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍ അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും ശമ്പളം നിര്ണ്ണയിക്കാവുന്നതാണ്. ശമ്പളം ഫിക്സ് ചെയ്തത് റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകക്കും താഴെയാണെങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകക്ക് ശമ്പളം ഫിക്സ് ചെയ്യണം.റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള് കൂടുതലാണ് ഫിക്സ് ചെയ്ത് കിട്ടുന്ന തുക എങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം ഫിക്സ് ചെയ്യണം.. സ്കെയിലിലെ പരമാവധി തുകയും ഫിക്സ് ചെയ്തപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പേഴ്സണല്‍ പേ തുടര്‍ന്നുള്ള ശമ്പള വര്‍ദ്ധനവില്‍ ലയിപ്പിക്കുന്നതല്ല. ഈ പേഴ്സണല്‍ പേ സര്‍വ്വീസിലെ എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കും ( അടുത്ത ശമ്പള പരിഷ്കരണം, ലീവ് സറണ്ടര്‍ മുതലായവ )
വെയിറ്റേജ്.
പൂര്‍ത്തിയായ ഓരോ 4 വര്‍ഷത്തിനും റിവൈസ്ഡ് സ്കെയിലില്‍ ഒരു ഇന്‍ക്രിമെന്റ് എന്നതോതില്‍ പമാവധി 4 ഇന്‍ക്രിമെന്റ് ലഭിക്കും. ഇന്‍ക്രിമെന്റിന് പരിഗണിക്കുന്ന പൂര്‍ത്തിയാകാത്ത വര്‍ഷം വെയിറ്റേജ് കണക്കാക്കുമ്പോള്‍ സര്‍വ്വീസായി പരിഗണിക്കുന്നതാണ്.
ഇന്‍ക്രിമെന്‍ തിയതി.
റിവൈസ്ഡ് സ്കെയില്‍ ഓപ്ഷന്‍ നല്‍കിയ തിയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കും.
ജൂനിയര്‍ / സീനിയര്‍ അനോമലി.
ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം മൂലം സീനിയര്‍ ഉദ്യോഗസ്ഥനെക്കാളും ശമ്പളം ലഭിക്കുന്ന പക്ഷം, ജൂനിയര്‍ ഉദ്യാഗസ്ഥന് ശമ്പളം കൂടുതല്‍ ലഭിച്ച തിയതി മുതല്‍ ഒരു അധിക ഇന്‍ക്രിമെന്റ് സീനിയര്‍ ഉദ്യോഗസ്ഥന് ലഭിക്കും. ഈ തിയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് മാത്രമേ അടുത്ത ഇന്‍ക്രിമന്റ് ലഭിക്കൂ.
അനോമലി പരിഹരിക്കുന്നത് പ്രകാരം അധിക ഇന്‍ക്രിമെന്റ് ലഭിക്കണമെങ്കില്‍
SCHEDULE OF PAY SCALES AS ON 1-7-2009
(G.O. (P) No.85/2011/Fin. dated 26.02.2011)
ജി.ഒ(എം.എസ്)നം.81/2010ഫിന്‍. തി. 20.02.2010 പ്രകാരം കമ്മീഷന്‍ നിലവില്‍ വന്നു. റിട്ട.ജസ്റ്റിസ് രാജേന്ദ്രബാബു ചെയര്‍മാനായും, അഡ്വ. പി. വേണുഗോപാലന്‍ നായര്‍, പി. മോഹനന്‍ പിള്ള എന്നിവര്‍ അംഗങ്ങളായും ആണ് കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ജീവനക്കാരോട് പുലര്‍ത്തിവന്ന അനുഭാവപൂര്‍ണ്ണമായ നിലപാടിന്റെ തുടര്‍ച്ചയായി പ്രക്ഷോഭങ്ങളൊന്നും കൂടാതെ ശമ്പള കമ്മീഷനെ നിയോഗിച്ചു. 1997 ന് ശേഷം 2004 ല്‍ മാത്രം ശമ്പളം പരിഷ്കരിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ച അഞ്ച് വര്‍ഷ തത്വം പുനഃസ്ഥാപിച്ച് തന്നതാണ് ഈ കമ്മീഷന്റെ ചരിത്രപരമായ പ്രാധാന്യം. 01.07.2009 മുതല്‍ പ്രാബല്യത്തോടെതന്നെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടു.
Class IV Posts
Class III Posts
Class II Posts
Class II Posts
Master Scale
8500-230-9190-250-9940-270-11020-300-12220-330-13540-360-14980-400-16980-440-18740-500-
21240-560-24040-620-27140-680-29860-750-32860-820-36140-900-40640-1000-48640-1100-57440-1200-59840
സവിശേഷതകള്‍.
(G.O. (P) No.85/2011/Fin. dated 26.02.2011) പ്രകാരം ശമ്പളം പരിഷ്കരിക്കുന്ന വിധം.
എമോളുമെന്റ്സ്
അടിസ്ഥാന ശമ്പളം (ഇന്‍ക്രിമെന്റു് ഉള്‍പെടെ) + പേഴ്സണല്‍ പേ (ഭാവിയില്‍ പരിഗണിക്കുമന്ന് വ്യക്തമാക്കിയിട്ടുള്ളത് മാത്രം) + സ്പെഷ്യല്‍ പേ +ഡി എ 64 %
ഫിറ്റ്മെന്റ് ബെനഫിറ്റ്
അടിസ്ഥാന ശമ്പളത്തിന്റെ 10 %. ചുരുങ്ങിയത് 1000/-. പരമാവധി തുക നിശ്ചയിച്ചിട്ടില്ല.
ഫിക്സേഷന്‍.
നിലവിലെ എമോളുമെന്റ്സ് + ഫിറ്റ്മെന്റ് ബെനഫിറ്റ് കൂട്ടി കിട്ടുന്ന തുക റിവൈസ്ഡ് സ്കെയിലിലെ ഏതെങ്കിലും സ്റ്റേജിലാണെങ്കില്‍ അതേ സ്റ്റേജിലും, ഏതെങ്കിലും സ്റ്റേജിന് താഴെയാണെങ്കില്‍ തൊട്ടു മുകളിലെ സ്റ്റേജിലും ശമ്പളം ഫിക്സ് ചെയ്തത് റിവൈസ്ഡ് സ്കെയിലിലെ ചുരുങ്ങിയ തുകക്കും താഴെയാണെങ്കില്‍ ചുരുങ്ങിയ തുകക്ക് ശമ്പളം ഫിക്സ് ചെയ്യണം.റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയേക്കാള് കൂടുതലാണ് ഫിക്സ് ചെയ്ത് കിട്ടുന്ന തുക എങ്കില്‍ റിവൈസ്ഡ് സ്കെയിലിലെ പരമാവധി തുകയില്‍ തന്നെ ശമ്പളം ഫിക്സ് ചെയ്യണം… സ്കെയിലിലെ പരമാവധി തുകയും ഫിക്സ് ചെയ്തപ്പോള്‍ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പേഴ്സണല്‍ പേ ആയി ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പേഴ്സണല്‍ പേ തുടര്‍ന്നുള്ള ശമ്പള വര്‍ദ്ധനവില്‍ ലയിപ്പിക്കുന്നതല്ല. ഈ പേഴ്സണല്‍ പേ സര്‍വ്വീസിലെ എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കും ( അടുത്ത ശമ്പള പരിഷ്കരണം, ലീവ് സറണ്ടര്‍ മുതലായവ )
വെയിറ്റേജ്.
പൂര്‍ത്തീകരിച്ച ഓരോ വര്‍ഷത്തിനും 1/2% വീതം പരമാവധി മുപ്പത് വര്‍ഷത്തിന് വെയിറ്റേജ് അനുവദിച്ചു.
ഇന്‍ക്രിമെന്റിന് പരിഗണിക്കുന്ന പൂര്‍ത്തിയാകാത്ത വര്‍ഷം വെയിറ്റേജ് കണക്കാക്കുമ്പോള്‍ സര്‍വ്വീസായി പരിഗണിക്കുന്നതാണ്.
ഇന്‍ക്രിമെന്‍ തിയതി.
റിവൈസ്ഡ് സ്കെയില്‍ ഓപ്ഷന്‍ നല്‍കിയ തിയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് അടുത്ത ഇന്‍ക്രിമെന്റ് ലഭിക്കും.
ജൂനിയര്‍ / സീനിയര്‍ അനോമലി.
ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം മൂലം സീനിയര്‍ ഉദ്യോഗസ്ഥനെക്കാളും ശമ്പളം ലഭിക്കുന്ന പക്ഷം, ജൂനിയര്‍ ഉദ്യാഗസ്ഥന് ശമ്പളം കൂടുതല്‍ ലഭിച്ച തിയതി മുതല്‍ ഒരു അധിക ഇന്‍ക്രിമെന്റ് സീനിയര്‍ ഉദ്യോഗസ്ഥന് ലഭിക്കും. ഈ തിയതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന മുറക്ക് മാത്രമേ അടുത്ത ഇന്‍ക്രിമന്റ് ലഭിക്കൂ.
അനോമലി പരിഹരിക്കുന്നത് പ്രകാരം അധിക ഇന്‍ക്രിമെന്റ് ലഭിക്കണമെങ്കില്‍