സംസ്ഥാന സർക്കാർ ജീവനക്കാരുടെ  ജില്ലാ തല ചെസ് – ക്യാരംസ് ടൂർണമെന്റ് ഇന്ന് കോഴിക്കോട് എൻ ജി ഒ യൂണിയൻ ഹാളിൽ നടന്നു. എൻ ജി ഒ ആർട്സ് സംഘടിപ്പിച്ച ടൂർണമെന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ കലാ കായിക അഭിരുചികൾക്ക് വേദിയൊരുക്കുന്ന എൻ ജി ഒ ആർട്സ്ന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി പി സന്തോഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഹംസ കണ്ണാട്ടിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി രാജേഷ് സ്വാഗതവും എൻ ജി ഒ ആർട്സ് കൺവീനർ എസ് സതീഷ്കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ സിന്ധു രാജൻ, അനൂപ് തോമസ് എന്നിവർ സംബന്ധിച്ചു.
 ചെസ് വിഭാഗത്തിൽ ഹൈഡ്രോളജി വകുപ്പിലെ
അജയൻ പി പി, ജില്ലാ മെഡിക്കൽ ഓഫീസിലെ വിനോദ്കുമാർ ഒ എന്നിവർ യാഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ക്യാരംസ് വിഭാഗത്തിൽ ഓർക്കാട്ടേരി ഫാമിലി ഹെൽത്ത് സെന്ററിലെ സുനിൽകുമാർ കെ, വടകര താലൂക്ക് ഓഫീസിലെ രജീഷ് കെ ടി കെ എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനവും കോഴിക്കോട് ചരക്ക് സേവന നികുതി ഓഫീസിലെ രൂപേഷ് കെ വി, സുനീർ പി എം എന്നിവരുൾപ്പെട്ട ടീം രണ്ടാം സ്ഥാനവും നേടി