കേരള എൻ.ജി.ഒ. യൂണിയൻ കലാകായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ കായിക മേളയിൽ കൊച്ചി ഏരിയ ചാമ്പ്യൻമാരായി. കോതമംഗലം മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായിക മേള കോതമംഗലം എം.എൽ.എ. ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. സമാപന യോഗത്തിൽ എഫ്.ഐ. ടി. ചെയർമാൻ ആർ.അനിൽകുമാർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി കെ.എ. അൻവർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു , ജോഷി പോൾ, കേരള സ്കൂൾ ഗെയിംസ് ആന്റ് സ്പോർട്സ് സബ് ജില്ലാ സെക്രട്ടറി ജിജി സി. പോൾ, കലാകായിക സമിതി കൺവീനർ എം.ബി.മനോജ്, ജോ. കൺവീനർ കെ.എം. മുനീർ, കോതമംഗലം ഏരിയ സെക്രട്ടറി കെ.സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. കോതമംഗലം ഏരിയ രണ്ടാം സ്ഥാനവും സിവിൽ, പറവൂർ ഏരിയകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജനുവരി 8 ന് പാലക്കാടാണ് സംസ്ഥാന കായിക മേള നടക്കുന്നത്.

 

ഫോട്ടോ: കോതമംഗലം മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ കായിക മേള എം.എൽ.എ. ആന്റണി ജോൺ ഉദ്ഘാടനം ചെയ്യുന്നു.

18.12.22