പ്രാദേശിക സാമ്പത്തിക വികസനവും തൊഴില്‍ സൃഷ്ടിയും
– സംസ്ഥാന ശില്പശാല
പ്രാദേശിക സാമ്പത്തിക വികസനത്തിനും തൊഴില്‍ സൃഷ്ടിക്കുമായി പ്രാഥമിക തലംവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ വിജയിപ്പിക്കുന്നതിനും ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നതിനും വേണ്ടി എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു.
നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ ശില്പശാല ഉദ്ഘാടനം ചെയ്യതു. വിവിധ വിഷയങ്ങളില്‍ സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.ജിജു പി അലക്സ്, കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ.പി വി ഉണ്ണികൃഷ്ണന്‍, മുന്‍ ജോയിന്‍റ് ഡെവലപ്മെന്‍റ് കമ്മീഷണര്‍ പി കേശവന്‍ നായര്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ഡോ.എ. സുഹൃത്ത്കുമാര്‍ ലൈബ്രറി ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ വൈസ് ചെയര്‍മാന്‍ കെ.ശിവകുമാര്‍ ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടന്നു. ട്രഷറര്‍ ഡോ.എസ്.ആര്‍.മോഹനചന്ദ്രന്‍ ക്രോഡീകരണവും നടത്തി.
ജില്ല-സംസ്ഥാനതല വിദഗ്ദ്ധസമിതി രൂപീകരിക്കുവാനും, ജില്ലാ തലത്തില്‍ വിവിധ സ്റ്റേക്ക് ഹോള്‍ഡര്‍മാരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കുവാനും, ജില്ലാതല സംഘാടക സമിതി രൂപീകരിച്ച് പ്രാദേശിക വിഭവസമാഹരണങ്ങള്‍ കണ്ടെത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ നടത്തുവാനും ശില്പശാലയില്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ശില്പശാലയില്‍ പങ്കെടുത്തത്. എഫ്.എസ്.ഇ.ടി.ഒ. പ്രസിഡന്‍റ് എന്‍.ടി. ശിവരാജന്‍ അദ്ധ്യക്ഷനായ ശില്പശാലയില്‍ ജനറല്‍ സെക്രട്ടറി എം.എ.അജിത്കുമാര്‍ സ്വാഗതവും വി.കെ.ഷീജ നന്ദിയും പറഞ്ഞു.