Kerala NGO Union

ഇ.പത്മനാഭൻ അനുസ്മരണം.

കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനും ദീർഘകാലം സംഘടനയ്ക്ക് നേതൃത്വം നൽകിയ ധിക്ഷണാശാലിയുമായ ഇ പത്മനാഭൻ വിട്ടു പിരിഞ്ഞിട്ട് 2022 സെപ്റ്റംബർ 18 ന് 32 വർഷം തികയുകയാണ്.സംസ്ഥാന സിവിൽ സർവീസിന്റെ ശാക്തീകരണത്തിനും ജനാധിപത്യവൽക്കരണത്തിനും ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി അവിശ്രമം യത്നിച്ച പോരാളിയായിരുന്നു ഇപി . “എൻജിഒ പത്മനാഭൻ ” എന്ന് എക്കാലവും അറിയപ്പെട്ട അദ്ദേഹം കേരള എൻജിഒ യൂണിയന് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും ഇന്നുകാണുന്ന സ്വീകാര്യത കൈവരുത്തുന്നതിൽ നിസ്തുലമായ പങ്കുവഹിച്ചു. സർവീസ് സംഘടന നേതാവ് ,ട്രേഡ് യൂണിയനിസ്റ്റ്, നിയമസഭാംഗം, പൊതുപ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇ പി കർത്തവ്യ നിർവ്വഹണത്തിൽ കാര്യക്ഷമതയും പ്രതിബദ്ധതയും മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു.

 

സഖാവിന്റെ 32-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ജില്ലാ ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. തുടർന്ന് ആലുവ ഐ.എം.എ.ഹാളിൽ ഫെഡറലിസവും സംസ്ഥാന ഭരണ നിർവ്വഹണവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പ്രഭാഷണം സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ അദ്ധ്യഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സ്വാഗതവും ജോ.സെക്രട്ടറി പി.പി.സുനിൽ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ജോഷി പോൾ എന്നിവർ സംസാരിച്ചു.