സന്നദ്ധപ്രവര്‍ത്തനങ്ങള്‍ 

മാനവീയം
പുതിയ സഹസ്രാബ്ദത്തെ വരവേല്‍ക്കാന്‍ ‘മാനവീയം’ പരിപാടി 2000 –ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
യൂണിയന്‍ പ്രവര്‍ത്തകരുടെസാമൂഹ്യ പ്രതിബദ്ധതയും വികസനപ്രവര്‍ത്തനങ്ങളോടുള്ള താല്പരര്യവും വ്യക്തമാക്കി ‘മാനവീയം’സാംസ്കാരിക മിഷന്റെം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ഓരോ നിര്‍‌മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു
‘തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മറ്റി നാഷണല്‍ ഹൈവേയില്‍ തിരുവന്തപുരം പി.എം.ജി. ജംഗ്ഷനില്‍ ആധുനിക രൂപത്തില്‍ ഒരു ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍‌മ്മിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ തൈക്കാട് ഗവ: ആശുപത്രിയില്‍ രോഗികക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഒരു വിശ്രമകേന്ദ്രമാണ് സൗത്ത് ജില്ലാകമ്മറ്റി നിര്‍‌മ്മിച്ചത്. സിവില്‍ സ്റ്റേഷനില്‍ ഒരു പൂന്തോട്ടം നിര്‍‌മ്മിച്ചുകൊണ്ടാണ് കൊല്ലം ജില്ലാകമ്മറ്റി നിര്ന‍‌മ്ങ്ങമാണ്ള് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
കെ.എസ്.ആര്‍.ടി.സി യുടെ കോട്ടയം ഡിപ്പോയും ബസ്സുകളും ശുചീകരിച്ചുകൊണ്ടുള്ള വികസന പരിപാടിയാണ് കോട്ടയത്ത് നടന്നത്.
ഒല്ലൂക്കര ഗ്രാമ പഞ്ചായത്തിലെ 4ാം വാര്‍ഡില്‍ ബ്രദേഴ്സ് ലൈനില്‍ ശുദ്ധജല വിതരണത്തിനായിചാലകീറി പൈപ്പിടുന്ന പ്രവര്‍ത്തനമാണ് തൃശ്ശൂരില്‍ നടന്നത്.
മലപ്പുറം സിവില്‍ സ്റ്റേഷന്‍ കാമ്പസില്‍ ഒരു പൊതു കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍‌മ്മിക്കാനാണ് മലപ്പുറം ജില്ലാകമ്മറ്റി തീരുമാനിച്ചത്.
ശുചീകരണ തൊഴിലാളികള്‍ പോലും എടുത്തുനീക്കാന്‍ അറയ്ക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് വളപ്പിലെ മാലിന്യ കൂമ്പാരങ്ങള്‍ നിമിഷനേരം കൊണ്ട് എടുത്തുമാറ്റിയാണ് കോഴിക്കോട്ടെ യൂണിയന്‍ പ്രവര്‍ത്തകര്‍ സേവനപ്രവര്‍ത്തനം  നടത്തിയത്.
മാനന്തവാടി ടൗണില്‍ മാനന്തവാടി മൈസൂര്‍ റോഡില്‍ ഒരു ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍‌മ്മിച്ച് കൊണ്ടാണ് ഈ പ്രവര്‍ത്തനം വയനാട് ജില്ലയില്‍ നടന്നത്. കാടുപിടിച്ച് കിടന്ന വിശാലമായ സിവില്‍ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കികൊണ്ടുള്ള സേവനപ്രവര്‍ത്തനമാണ് കണ്ണൂരില്‍, നടന്നത്. കാസറഗോഡ് താലൂക്കാശുപത്രിയി പരിസരം വൃത്തിയാക്കികൊണ്ടാണ് കാസറഗോഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ വികസനപ്രവര്‍ത്തനം ഏറ്റെടുത്തത്.
ജനകീയാസൂത്രണപ്രസ്ഥാനം _ രണ്ട് ലക്ഷം മനുക്ഷ്യാദ്ധ്വാന ദിനങ്ങള്‍ സംഭാവന
സര്‍ഗാത്മക ജനാധിപത്യത്തിന്റെ മാതൃകയായിരുന്നു, ജനകീയാസൂത്രണം
അധികാരവികേന്ദ്രീകരണം ജനങ്ങള്‍‍‍ നാട്ടിലെ ഭരണത്തില്‍ നേരിട്ടിടപെടുന്ന അവസ്ഥ സൃഷ്ടിച്ചു. ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും ഫലപ്രാപ്തിയിലെത്തുന്നതിന് യൂണിയന്‍ എല്ലാതലത്തിലും സഹകരണം ഉറപ്പാക്കി. (കേരളസര്‍വീസ് 2000 ആഗസ്റ്റ് പേജ് 25 ജനകീയാസൂത്രണം ഒരു ബാക്കി പത്രം –ലേഖനം കെ. രാജേന്ദ്രന്‍)
യൂണിയന്റെ 15 ജില്ലാകമ്മറ്റികളുടേയും 117 ബ്രാഞ്ച്കമ്മറ്റികളുടേയും നേതൃത്വത്തില്‍ 2 ലക്ഷം മനുഷ്യാദ്ധ്വാന ദിനങ്ങള്‍ സംഭാവന നല്കി .
കോഴിക്കോട് ജില്ലയിലെ ഓന്തപ്പാറ കുടിവെള്ള പദ്ധതി പൈപ്പിടല്‍, കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം പഞ്ചായത്ത്, പുഞ്ചവയലില്‍ നീര്‍ച്ചാലുകളുടെ നിര്‍‌മ്മാണം, തടയണനിര്‍‌മ്മാണം, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെതാഴെങ്ങല്‍- ചക്കിയോട് ഡ്രെയിനേജ് നിര്‍‌മ്മാണം, തിരുവനന്തപുരം ജില്ലയിലെവെഞ്ചാവോട് കുളത്തിന്റെ ശുദ്ധീകരണം എന്നിവ യൂണിയന്‍ ഏറ്റെടുത്ത പദ്ധതികളില്‍ ചിലത്. എല്ലാ ജില്ലകളിലും ഇതുപോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ യൂണിയന്‍ ഏറ്റെടുത്തു. ഓഫീസുകളില്‍ ജോലിഭാരം വര്‍ദ്ധിച്ചത് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഓഫീസ് ജോലിയില്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ സഹായം നല്‍കി.
മാലിന്യ മുക്തകേരളം പരിപാടി
സര്‍ക്കാര്‍ ആഹ്വാന പ്രകാരം യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സംഘടിതമായി ഓഫീസുകളും പരിസരങ്ങളും ശുചിയാക്കി. (കേരള സര്‍വീസ് 2008 മാര്ച്ച് പേജ് 28, ഫോട്ടോ കേരള സര്‍വീസ് 2008 ഫെബ്രുവരി പേജ് 4)
സംസ്ഥാന സമ്മേളന പ്രമേയം (കേരള സര്‍വീസ് 2008 മെയ് പേജ് 34).
പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍
ഒരു കാലത്ത് ഭരണയന്ത്രത്തിന്റെ ഭാഗം മാത്രമായി സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടും അകന്നും നില്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരെ സാമൂഹ്യശക്തിയായി വളര്‍ത്തി എന്‍.ജി.ഒ. യൂണിയന്റെ ഉദ്ഭവം, വളര്‍ച്ച, വികാസം എന്നിവ രേഖപ്പെടുത്തിയ പുസ്തകങ്ങള്‍ യൂണിയ൯ ആദ്യം പ്രസിദ്ധകരിച്ചു. ഇതിന് മുന്നോടിയായി സംഘടനാചരിത്രം സംബന്ധിച്ച കുറിപ്പുകള്‍ 1982 ല്‍ പ്രസിദ്ധീകരിച്ചിരുന്നു. കുറിപ്പുകള്‍ക്ക് ലഭിച്ച വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും കണക്കിലെടുത്ത് ‘കേരളത്തിലെ എന്‍.ജി.ഒ. പ്രസ്ഥാനം’ എന്ന ചരിത്ര ഗ്രന്ഥം 1989 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. യൂണിയന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എം.ജി. പണിക്കരാണ് പുസ്തകം എഡിറ്റ് ചെയ്തത് (കേരളത്തിലെ എന്‍.ജി.ഒ. പ്രസ്ഥാനം എഡിറ്റര്‍ കെ.എം.ജി. പണിക്കര്‍, യൂണിയ൯ സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരണം). ഇതിന്റെ പരിഷ്കരിച്ച പതിപ്പ് 2007ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.(കേരള സര്‍വീസ് 1989 ജൂണ്‍‍‍ പേജ് 12) ഇ. പത്മനാഭന്‍ സ്മരണിക 1991 ല്‍ യൂണിയന്‍ പ്രസിദ്ധീകരിച്ചു. സബ്മിറ്റു ചെയ്യലും ക്വറി എഴുത്തും മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാരന്റെ പണി എന്നും അതിനുമപ്പുറം വിസ്തൃതവും വിശാലവുമായ ഒരു ലോകമുണ്ടെന്നും ആലോകത്തെ കൂടി ഹൃദയത്തില്‍ കൊണ്ടുനടക്കേണ്ടവനാണ് സര്‍ക്കാര്‍ ജീവനക്കാരന്‍‍ എന്ന സാമൂഹ്യ ബോധം പകര്‍ന്നു നല്‍കിയ എന്‍.ജി.ഒ. പ്രസ്ഥാനത്തിന്റെ അമരക്കാരനായ പത്മനാഭനെകുറിച്ചുള്ള ഓര്‍‌മ്മകള്‍ക്ക് ഒരാമുഖമായാണ് സ്മരണിക പ്രസിദ്ധീകരിച്ചത്. (ഇ. പത്മനാഭന്‍ സ്മരണിക യൂണിയന്‍ സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരണ വര്‍ഷം 1991 )
‘ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചരിത്രം’ എന്ന ഗ്രന്ഥം യൂണിയന്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്. (പ്രസിദ്ധീകരണം, യൂണിയന്റെ മുഖപത്രമായ കേരള സര്‍വീസ്. പ്രസിദ്ധീകരണവര്‍ഷം 2005 ഒക്ടോബര്‍) . ഇംഗ്ലീഷിലും ഹിന്ദിയിലും നിരവധി പുസ്തകങ്ങള്‍ രചിച്ച സ: സുകോമള്‍ സെന്‍ ആണ് ഗ്രന്ഥകര്‍ത്താവ്. സുകോമള്‍ സെ൯ അഖിലേന്ത്യാ സ്റ്റേറ്റ് ഗവ: എംപ്ലോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തി. സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗം. ഇംഗ്ലീഷില്‍ എഴുതിയ ഗ്രന്ഥം കൂടുതല്‍ പരിഷ്കരിച്ചും കൂട്ടിച്ചേര്ത്തും എഡിറ്റ് ചെയ്തത് ‘ചിന്ത’ യുടെ എഡിറ്ററായിരുന്ന സി. ഭാസ്കരനാണ്. (ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗ ചരിത്രം, എഡിറ്റര്‍ സി. ഭാസ്കരന്‍, പ്രസിദ്ധീകരണം കേരള സര്‍വീസ്
കേരള എന്‍.ജി.ഒ. യൂണിയന്റെ ജൂബിലി വര്‍ഷാചരണ, സമാപന വേളയില്‍ യൂണിയന്റെ ചരിത്രം വരകളിലൂടെയും വര്‍ണ്ണ ചിത്രങ്ങളിലൂടെയും വ്യക്തമാക്കിക്കൊണ്ടുള്ള ‘മുന്നേറ്റത്തിന്റെ സുവര്‍ണ്ണ വര്‍ഷങ്ങള്‍’ എന്ന ചരിത്ര പ്രദര്‍ശന ആല്‍ബം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരണ വര്‍ഷം 2013 മെയ്. തയ്യാറാക്കിയത് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ബി. ആനന്ദക്കുട്ടനാണ്.
സംസ്ഥാന ജീവനക്കാരുടെ 32 ദിവസത്തെ പണിമുടക്കിന്റെ നേര്‍ചിത്രം-
‘ചെറുത്തു നില്‍പ്പിന്റെ 32 ദിനരാത്രങ്ങള്‍’ സ്മരണിക (കേരളസര്‍വീസ്2002 ജൂണ്‍ പേജ്18).
കേരളസര്‍വീസ് മാസികയില്‍ 1986 മുതല്‍ പ്രസിദ്ധം ചെയ്തുവരുന്ന സര്‍വീസ് പ്രശ്നങ്ങള്‍ ക്രോഡീകരണം
സ: പി. അനന്തന്റെ ‘സര്‍വീസ് പ്രശ്നങ്ങള്‍’ എന്ന പുസ്തകം എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ചു. (കേരള സര്‍വീസ് 2004 ആഗസ്റ്റ് പേജ് 4).
വെബ്സൈറ്റ് ആരംഭിച്ചു. ഉദ്ഘാടനം – എളമരം കരീം www.kerelangounion.com (കേരള സര്‍വീസ് 2008 ഡിസംബര്‍ പേജ് 4).
2013 ഒക്ടോബറില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച വസ്തുതകള്‍ വ്യക്തമാക്കുന്ന ‘കവരുന്ന പെന്‍ഷന്‍ തകരുന്ന സുരക്ഷ’ എന്ന കൈപ്പുസ്തകം FSETO പ്രസിദ്ധീകരിച്ചു.