സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ എന്‍.ജി.. യൂണിയന്‍ പ്രകടനം നടത്തി ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ കുറവ് ചെയ്യുന്ന നടപടി നിര്‍ത്തിവയ്ക്കുക, ഭക്ഷ്യ ഭദ്രത നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.. യൂണിയന്‍ സിവില്‍ സപ്ലൈസ് ജില്ലാ താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രകടനവും വിശദികരണ യോഗങ്ങളും സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പില്‍ നടന്ന യോഗം യൂണിയന്‍ സംസ്ഥാന സെക്രട്ടറി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ജില്ലാ സപ്ലൈ ഓഫീസിനു മുമ്പില്‍ നടന്ന യോഗം എന്‍.ജി.. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.എല്ലിയാമ്മ ഉദ്ഘാടനം ചെയ്തു.