സമരം ചെയ്യാനുള്ള ജീവനക്കാരുടെ അവകാശത്തെ നിഷേധിക്കാനുള്ള രാജഭവൻ നീക്കത്തിൽ പ്രതിഷേധിച്ച്
എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു
പ്രതിഷേധിക്കാനും സമരം ചെയ്യാനും ഉള്ള ജീവനക്കാരുടെ ജനാധിപത്യ അവകാശത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് എഫ് എസ് ഇ ടി ഒ അഭിപ്രായപ്പെട്ടു
വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നവംബർ 15ന് നടന്ന രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത ഒരു വിഭാഗം ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ രാജ്ഭവൻ കേന്ദ്രീകരിച്ച് നടത്തിയ ഇടപെടലിനെതിരെ, സമരം ചെയ്യാനുള്ള ജീവനക്കാരുടെ ജനാധിപത്യ അവകാശത്തെ നിഷേധിക്കാനുള്ള രാജ്ഭവൻ നീക്കത്തിൽ പ്രതിഷേധിച്ചു
ഡിസംബർ 9 ന് FSETO നേതൃത്വത്തിൽ ജില്ലാ താലൂക്ക് ഏരിയ കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി,
തൃശ്ശൂർ താലൂക്കിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് പി വരദൻ ഉദ്ഘാടനം ചെയ്തു