സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ഗവാസനകള്‍ക്കിടം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജില്ലാ കലോത്സവം ‘സര്‍ഗോത്സവ് 2022’ പൂര്‍ത്തിയായി. കേരള എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ കലാസമിതിയായ പ്രോഗ്രസീവ് ആര്‍ട്സിന്റെ നേതൃത്വത്തിലാണ് കലോത്സവം സംഘടിപ്പിച്ചത്. പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയം, വൈ.എം.സി.എ. ഹാള്‍ എന്നിവിടങ്ങളിലെ അഞ്ച് വേദികളിലായിട്ടായിരുന്നു മത്സരങ്ങള്‍. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ.. സുധീഷ് വെണ്‍പാല കലോത്സവം ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് എസ്.ബിനു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി.സുരേഷ് കുമാര്‍, ജില്ലാ സെക്രട്ടറി ഡി.സുഗതന്‍, കലാസമിതി കണ്‍വീനര്‍ പി.ബി.മധു എന്നിവര്‍ സംസാരിച്ചു. 27 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ ജില്ലയിലെ ഏഴ് ഏരിയകളില്‍നിന്നുള്ള ജീവനക്കാര്‍ പങ്കെടുത്തു. ലളിതഗാനം പുരുഷവിഭാഗം നിസാമുദീൻ എസ്, ലളിതഗാനം വനിത നിത്യ.ജി, ശാസ്ത്രീയ സംഗീതം പുരുഷൻ ഡി.ബിജു, ശാസ്ത്രീയ സംഗീതം വനിത നിത്യ.ജി, കവിതാപാരായണം വനിത- ശ്രുതി സുരേന്ദ്രൻ, കവിതാപാരായണം പുരുഷന്‍ -ഡി.ബിജു, മോണോ ആക്ട് -പുരുഷൻ – ലാൽകുമാർ റ്റി, മോണോ ആക്ട് വനിത -രമാഭായി. ആർ, നാടോടി നൃത്തം -വനിത – ജയലക്ഷ്മി.ബി, മിമിക്രി പുരുഷൻ -അശോകൻ, മിമിക്രി വനിത – തസ്നി, നാടൻ പാട്ട് പുരുഷൻ – രഞ്ജിത്ത് രാജു, നാടൻ പാട്ട് വനിത -രമയമ്മ പി.ജി, ഒപ്പന അനാമിക ബാബു & ടീം, തിരുവാതിര അനാമിക ബാബു & ടീം, തബല പ്രസാദ്.ആർ, ചെണ്ട രാജൻ, ഓടക്കുഴൽ ഗോപകുമാർ.പി.വി, പെൻസിൽ ഡ്രോയിംഗ് ശ്രുതി സുരേന്ദ്രൻ, ജലച്ചായം സതീഷ് കുമാർ, കാർട്ടൂൺ നൗഫൽ.എ., മാപ്പിളപ്പാട്ട് വനിത കൊച്ചുറാണി സി.കെ., മാപ്പിളപ്പാട്ട് പുരുഷന്‍ നിസാമുദീന്‍ എസ്, നാടൻപാട്ട് ടീം ദിനേശ്കുമാര്‍.കെ.കെ. & ടീം, എന്നിവർ ഒന്നാം സ്ഥാനം നേടി. കോന്നി ഏരിയ ഓവറോള്‍ ചാമ്പ്യന്മാരായി. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ കലോത്സവത്തിലെ വിജയികള്‍ ആഗസ്റ്റ് 21ന് പയ്യന്നുരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കും.