സാന്ത്വനം
കേരള എൻ.ജി.ഒ യൂണിയൻ
തിരുവനന്തപുരം സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ വിതുര ചെമ്പിക്കുന്ന് ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ഭക്ഷ്യകിറ്റ് കൈമാറലും 09.06.2022 ന് ബഹു.പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി
ശ്രീ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിന് ജില്ലാ സെക്രട്ടറി സ.സജീവ്കുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡണ്ട് സ.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജി. സ്റ്റീഫൻ എം.എൽ.എ, ജനറൽ സെക്രട്ടറി സ. എം.എ.അജിത് കുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് സ. ബി. അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ ട്രഷറർ സ. ഷിനു റോബർട്ട് ചടങ്ങിന് നന്ദി അർപ്പിച്ചു.
കുട്ടികളും മുതിർന്നവരും കലാപരിപാടികളും അവതരിപ്പിച്ചു.