സിവിൽ സപ്ലൈസ് വകുപ്പിൽ ഡപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വെക്കുക,
   ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.ജി.ഒ.യൂണിയൻ ആഭിമുഖ്യത്തിൽ ജില്ലാ.. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം നടത്തി.
          കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിനു മുമ്പിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. കെ.പി.വിനോദൻ, ടി.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു..
         പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ എം.അനീഷ് കുമാർ, എം.രേഖ എന്നിവരും തളിപ്പറമ്പിൽ ടി.പ്രകാശൻ, കെ.ജയപ്രകാശ്, സി.ഹാരിസ് എന്നിവരും സംസാരിച്ചു..
    തലശ്ശേരി  താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ നടന്നപ്രകടനം ടി.എം.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ജയരാജൻ കാരായി, ടി.പി. സനീഷ് കുമാർ എന്നിവർ സംസാരിച്ചു.ഇരിട്ടിയിൽ കെ.രതീശൻ, വി.സൂരജ് എന്നിവർ സംസാരിച്ചു